പത്രപ്രവര്‍ത്തകയുടെ നഗ്നചിത്രങ്ങള്‍; വീഡിയോ വൈറലാകുന്നു
ലണ്ടന്‍: സോഷ്യല്‍ മീഡിയ നിത്യ ജീവിതത്തിന്റെ ഭാഗമായതോടെ അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സ്ത്രീകളാണ് സോഷ്യല്‍ മീഡിയയുടെ ഇരകളാകുന്നവരില്‍ ഭൂരിപക്ഷവും. നഗ്നചിത്രങ്ങളും ഇല്ലാക്കഥകളുമായി സെലിബ്രിറ്റികളെയും സാധാരണക്കാരെയും സോഷ്യല്‍ മീഡിയ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. എന്നാല്‍ ഡെന്‍മാര്‍ക്കിലെ പത്രപ്രവര്‍ത്തകയായ എമ്മാ ഹോള്‍ട്ടന്റെ കഥ ഏതു പെണ്‍കുട്ടിക്കും ഊര്‍ജം പകരുന്നതാണ്.
അഞ്ചുവര്‍ഷം മുന്‍പ് മുന്‍ കാമുകന്‍ എമ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ മോഷ്ടിച്ചിരുന്നു. അടുത്തിടെ കാമുകന്‍ ഇത് ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. എമ്മയെ മാനസികമായി തളര്‍ത്തുകയായിരുന്നു കാമുകന്റെ ലക്ഷ്യം. എന്നാല്‍ അങ്ങനെയൊന്നും തന്നെ തളര്‍ത്താകഴിയില്ലെന്ന് എമ്മ തെളിയിച്ചുകൊടുക്കുകതന്നെ ചെയ്തു.
കാമുകന്‍ പുറത്തുവിട്ട ചിത്രത്തിനൊപ്പം തന്റെ കൂടുതല്‍ നഗ്നചിത്രം പുറത്തുവിട്ട് മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന തന്ത്രമാണ് എമ്മ പയറ്റിയത്. തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ എമ്മ പുറത്തുവിട്ടതോടെ കാമുകന് മറുപടിയില്ലാതായി. അയാള്‍ നേരത്തെയിട്ട ചിത്രങ്ങള്‍ ആരും അറിയാതെ പിന്‍വലിക്കുകയും ചെയ്തു.
ഓരോ യുവതിയും കണ്ടിരിക്കണമെന്ന് അറിയിച്ച് എമ്മ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം ഇപ്പോള്‍ യു ട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള അപവാദ പ്രചരണങ്ങളില്‍ ഒരിക്കലും തളരരുതെന്ന് അവര്‍ സ്ത്രീകളോട് ഉപദേശിക്കുന്നു. ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടി കൊടുക്കണമെന്നും അവര്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ള ലക്ഷക്കണക്കിന് ആളുകളാണ് യു ട്യൂബിലെ വീഡിയോയിലൂടെ എമ്മയുടെ ആരാധകരായി മാറിയത്.












Click it and Unblock the Notifications