സുഹൃത്തിന്റെ കാമുകിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ മഴുകൊണ്ട് വെട്ടിവെട്ടിക്കൊന്നു
മുംബൈ:മുംബൈയെ ഞെട്ടിപ്പിച്ച ഒരു കൊലപാതകമാണ് കഴിഞ്ഞ ദിവസം നടന്നത്. അതി ക്രൂരമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊന്നു. ബലാത്സംഗ ശ്രമം ചെറുത്തതായിരുന്നു കാരണം.
സ്വന്തം സുഹൃത്തിന്റെ കാമുകിയെ ആണ് ദീപക് വാഗ്രി എന്ന ചെറുപ്പക്കാരന്‍ അതി ക്രൂരമായി കൊന്നത്. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ മഴുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. 17 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ മഴുകൊണ്ട് വെട്ടിയത്.
19 കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ഐശ്വര്യ അഗര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. ആരേയും കണ്ണ് നനയിക്കുന്നതാണ് ഐശ്വര്യയുടെ ജീവിതം.

പ്രണയം
ഐശ്വര്യയും സൊഹൈല്‍ ഷേക്കും ബാല്യകാല സുഹൃത്തുക്കളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയമായി. ഒടുവില്‍ വീട്ടുകാരുടെ അതി ശക്തമായ എതിര്‍പ്പ്...

കണ്ടുമുട്ടാന്‍
വീട്ടുകാരുടെ എതിര്‍പ്പുള്ളതിനാല്‍ ഇവര്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള സാഹചര്യം കുറവായിരുന്നു. സൊഹെയ്‌ലിന്റെ സുഹൃത്ത് ദീപക് വാഗ്രിയുടെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അവര്‍ വല്ലപ്പോഴും കണ്ടുമുട്ടിയിരുന്നത്.

ദീപക്കും ഭാര്യയും
പച്ചക്കറി കച്ചവടക്കാരനാണ് ദീപക്. ഭാര്യ ജോലിക്കാരിയും. ഇവര്‍ പുറത്ത് പോകുന്ന സമയങ്ങളിലാണ് സൊഹെയ്‌ലും ഐശ്വര്യയും അവിടെ എത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് മറ്റൊന്നായിരുന്നു.

സൊഹൈല്‍ വൈകി
കഴിഞ്ഞ ദിവസം ഐശ്വര്യ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ സൊഹൈല്‍ എത്തിയിരുന്നില്ല. ദീപക് സ്ഥലത്തുണ്ടായിരുന്നു. ഐശ്വര്യയെ ലൈംഗിക താത്പര്യത്തോടെ ദീപക് സമീപിച്ചുപ്പോള്‍ അവള്‍ ശക്തമായി എതിര്‍ത്തു.

17 വെട്ടുകള്‍
ഐശ്വര്യ എതിര്‍ത്തപ്പോള്‍ ദീപക് പ്രകോപിതനായി. മഴുകൊണ്ട് 17 വെട്ടുകളാണ് ഐശ്വര്യയുടെ ശരീരത്തില്‍ ഇയാള്‍ ഏല്‍പിച്ചത്.

രക്ഷപ്പെടാന്‍
കൊലപാതകത്തിന് ശേഷം ദീപക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വഴിയില്‍ വച്ച് സൊഹൈല്‍ തന്നെ ഇയാളെ തടഞ്ഞു നിര്‍ത്തി. വിവരങ്ങള്‍ മനസ്സിലാക്കി സൊഹൈല്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്.

വിവാഹം
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരാകാന്‍ ഇരിക്കുകയായിരുന്നു ഐശ്വര്യയും സൊഹൈലും. വിവ എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഐശ്വര്യ.












Click it and Unblock the Notifications