Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെയും കാമുകിയേയും ഭാര്യ നടുറോഡില്‍ നഗ്നരാക്കി

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിക്കുന്ന ഭാര്യയ്ക്ക് ഇതിലും നല്ലൊരു ശിക്ഷ നല്‍കാനുണ്ടോ എന്നു തോന്നിപ്പോകും ചൈനയിലെ ഒരു യുവതിയുടെ വാര്‍ത്ത കേട്ടാല്‍. ഏറെനാളായി ഭര്‍ത്താവിന് അവിഹിതബന്ധമുള്ളതായി ടിംഗ് സൂ എന്ന യുവതി സംശയിക്കുന്നു. എന്നാല്‍, പല തവണ പിറകെ നടന്നിട്ടും ഭര്‍ത്താവിനെയോ കാമുകിയെയോ രഹസ്യ സമാഗമത്തിനിടെ പിടികൂടാനായില്ല.

അടുത്തിടെയാണ് ടിംഗ് സു മനസിലാക്കിയത് കാമുകി മറ്റാരുമല്ല, തന്റെ വീട്ടില്‍ നിന്നു തന്നെയാണെന്ന്. ടിംഗ് സൂവിന്റെ ഇരട്ട സഹോദരിയെയായിരുന്നു ഭര്‍ത്താവ് പ്രണയം നടച്ച് കൂടെക്കൂട്ടി നടന്നത്. സഹോദരിയാണ് കാമുകിയെന്ന് മനസിലാക്കിയതോടെ ഇരുവരെയും രഹസ്യമായി പിന്തുടരുകയായി ടിംഗ് സുവിന്റെ പ്രധാന ജോലി. പല ദിവസങ്ങളിലും ഇവരെ പിന്തുടര്‍ന്നെങ്കിലും ഒരുമിച്ച് പിടികൂടാനായില്ല.

china-map1

അങ്ങനിയിരിക്കെ ഒരു സുഹൃത്ത് ഇവരെ മൊബൈല്‍ഫോണ്‍ ട്രാക്കര്‍ വഴി കണ്ടുപിടിക്കാന്‍ ടിംഗ്‌സുവിനോട് നിര്‍ദ്ദേശിച്ചു. പുതിയ പരീക്ഷണം രണ്ടു ദിവസത്തിനകം ഫലിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. മൊബൈല്‍ട്രാക്ക് ചെയ്ത് ടിംഗ് സു ഇവരെ കണ്ടെത്തിയത് ഒരു ഷോപ്പിംഗ് സെന്ററിന്റെ പുറത്ത് കാറില്‍ ആയിരുന്നു. പൂര്‍ണ നഗ്നരായി കാമകേളിയില്‍ ഏര്‍പ്പെടുകയായിരുന്നു ഇരുവരും.

അപ്രതീക്ഷിതമായി ടിംഗ്‌സുവിനെ കണ്ടതോടെ ഭര്‍ത്താവ് ചെഗും കാമുകിയും വാഹനത്തില്‍ നിന്നും പുറത്തുചാടി ഒളിച്ചു. അവസരം വിനിയോഗിച്ച ടിംസ് സു ആവട്ടെ കാമുകീ കാമുകന്‍മാരുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ച കാറുമായി സ്ഥലം വിടുകയും ചെയ്തു. ഭര്‍ത്താവും കാമുകിയും ഓടിവന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും പൊതുസ്ഥലത്ത് നഗ്നരാക്കിയശേഷം ടിംഗ് കാറുമായി വീട്ടിലേക്ക് തിരിച്ചു. റോഡരുകില്‍ നഗ്നരായ കാമുകീകാമുകന്റെ ചിത്രങ്ങള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരെല്ലാം ഉടന്‍ തന്നെ മൊബൈല്‍ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഭര്‍ത്താവിനെതിരെ വിവാഹമോചനക്കേസ് നല്‍കിയിരിക്കുകയാണ് ടിംഗ് സു ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+