ലൈംഗിക ശേഷി ഇല്ലാത്തയാള്‍ യുവാക്കളുടെ ലൈംഗികാവയവം ഛേദിച്ചു
മീററ്റ്: ലൈംഗികശേഷി ഇല്ലാത്തയാള്‍ യുവാക്കളുടെ ലൈംഗികാവയവം മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപ ബുധനാഴ്ചയാണ് സംഭവം. മീററ്റിലെ പാഞ്ചാലി കോഴി ഫാമിന് സമീപം പരിക്കേറ്റ നിലയില്‍ രണ്ടു യുവാക്കളെ കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ലൈംഗികാവയവം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി തങ്ങള്‍ ഒരു മൂന്നാംലിംഗക്കാരന്റെ കയ്യില്‍ നിന്നും ചായ വാങ്ങിക്കുടിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നുമായിരുന്നു യുവാക്കളുടെ മൊഴി. ശിവല്‍ഖാസ് സ്വദേശി സബീര്‍(35), ജാനി സ്വദേശി പ്രദീപ് എന്നിവരാണ് ആക്രമണത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

യുവാക്കള്‍ക്ക് നേരത്തെ പരിചയമുള്ള നീലം എന്നായാളുടെ കൈയ്യില്‍ നിന്നും റെയിലവേ റോഡിനു സമീപത്തുനിന്നുമാണ് ചായ കഴിച്ചത്. ചായയില്‍ മയക്കു മരുന്നു കലര്‍ത്തിയതാണെന്ന് സംശയിക്കുന്നു. ചായ കുടിച്ചതോടെ ബോധം നശിച്ച യുവാക്കളുടെ ലൈംഗികാവയവം നീലം ഛേദിക്കുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച സൂചന.
നീലത്തിനൊപ്പം സഹായികള്‍ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. യുവാക്കളുടെ ലൈംഗികാവയവം ഛേദിച്ച നീലം ഇരുവരുടെയും പണം കവരുകയും ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള സംഭവം പ്രദേശത്ത് ആദ്യമാണെന്നും യുവാക്കളുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications