ഭൂചലനങ്ങള്‍ക്ക് കാരണം വിവാഹേതര ബന്ധങ്ങളെന്ന് ഇസ്ലാമിക പണ്ഡിതന്‍!
ടെഹ്‌റാന്‍: ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള കാരണത്തെപ്പറ്റി ശാസ്ത്രത്തിന് വ്യക്തമായ അറിവുണ്ട്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ആണ്. എന്നാല്‍ ഭൂചലനത്തിന് കാരണം വിവാഹേതര ബന്ധങ്ങളാണെന്ന് ആരെങ്കിലും പറഞ്ഞാലോ!!!
തമാശ പറഞ്ഞതല്ല. ഇറാനിലെ ഒരു മതപണ്ഡിതനാണ് ഇങ്ങനെ പറഞ്ഞത്. നേപ്പാളിലെ ഭൂചലനം കണ്ട് പറഞ്ഞതല്ല ഇത്. ഇറാനില്‍ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടായ 2010 കാലത്തായിരുന്നു മതപണ്ഡിതന്റെ ഈ കണ്ടെത്തല്‍.

നല്ലരീതിയില്‍ വസ്ത്രം ധരിയ്ക്കാത്ത സ്ത്രീകള്‍ വിവാഹേതര ബന്ധത്തിന് പുരുഷന്‍മാരെ പ്രചോദിപ്പിയ്ക്കും എന്നാണ് മുതിര്‍ന്ന മതപണ്ഡിതനായ ആയത്തൊള്ള കാസിം സേദീഗി പറയുന്നത്. ഇങ്ങനെ വിവാഹേതര ബന്ധങ്ങള്‍ കൂടുമ്പോള്‍ ഭൂചലനങ്ങളും കൂടും.
സുന്ദരികളായ സ്ത്രീകള്‍ പരമ്പരാഗത ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിയ്ക്കാതെ മോഡേണ്‍ വസ്ത്രങ്ങള്‍ അണിയുന്നതും മേയ്ക്ക് അപ്പ് ഇടുന്നതും ഇറാനിലെ യുവാക്കളെ അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഒരിയ്ക്കല്‍ കൂടി പറയുന്നു... ഇതൊരു പുതിയ വാര്‍ത്തയല്ല. 2010 ടെഹ്‌റാനില്‍ ഒരു പ്രാര്‍ത്ഥനാ സംഗമത്തില്‍ ആയത്തൊള്ള കാസിം സദേഗി പ്രസംഗിച്ചതാണ്.












Click it and Unblock the Notifications