ചൈല്‍ഡ് പോണിനെതിരെ ഇനി ഫേസ്ബുക്കും ട്വിറ്ററും ഗൂഗിളും കൈകോര്‍ക്കും
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തെ ഏറ്റവും വലിയ അധമന്മാരായിട്ടാണ് കുട്ടികളുടെ അശ്ലീലം കാണുന്നവരേയും അത്തരം ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുന്നവരേയും കുട്ടികളെ പീഡിപ്പിയ്ക്കുന്നവരേയും കണക്കാക്കുന്നത്. അവര്‍ അധമന്മാരല്ലെങ്കില് പിന്നെന്താണ്...?
ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഒടുവില്‍ ചൈല്‍ഡ് പോണിന് മാത്രമാക്കി ഒതുക്കിയിരിയ്ക്കുകയാണ്. ലോകത്തെമ്പാടും ചൈല്‍ഡ് പോണിനെതിരെ വലിയ കാമ്പയിനുകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.
ഇപ്പോഴിതാ ഇന്റര്‍നെറ്റിലെ ഭീമന്മാരും സോഷ്യല്‍ മീഡിയയിലെ വമ്പന്മാരും എല്ലാം ചൈല്‍ഡ് പോണിനെതിരെ കൈകോര്‍ക്കുകയാണ്.

ചൈല്‍ഡ് പോണ്
ലോകത്ത് ഏറ്റവും അധിക വെറുക്കപ്പെടുന്ന മേഖലായിട്ടാണ് ചൈല്‍ഡ് പോണിനെ കണക്കാക്കുന്നത്. ഇതിനോടുള്ള ആസക്തിയെ മാനസിക വൈകൃതമായും കുറ്റകൃത്യമായും പലയിടങ്ങളില്‍ കണക്കാക്കുന്നു.

ഇന്റര്‍നെറ്റ് വാച്ച്
യുകെ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് പോണിന് തടയിടാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്‍ര്‍നെറ്റ് ഭീമന്മാര്
ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയും ലോകത്തെ ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹു തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഇന്‍ര്‍നെറ്റ് വാച്ചിനൊപ്പം കൈകോര്‍ക്കുന്നു.

പുതിയ സങ്കേതം
കുട്ടികളുടെ അശ്ലീലവുമായി ബന്ധപ്പെട്ട എന്ത് വന്നാലും അത് തിരഞ്ഞ് പിടിയ്ക്കാനുള്ള സാങ്കേതിക സംവിധാനമാണ് ഇന്റര്‍നെറ്റ് വാച്ച് കൊണ്ടുവരുന്നത്. ഇത് മേല്‍ പറഞ്ഞ ടെക് ഭീമന്മാരുമായി പങ്കിടും. അവരുടെ അവരുടെ സേവനങ്ങളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

എല്ലാവരിലേയ്ക്കും
പതിയെ പതിയെ തങ്ങളുടെ സംഘത്തില്‍ അംഗങ്ങളായ എല്ലാ ഇന്റര്‍നെറ്റ്-കന്പ്യൂട്ടര് കമ്പനികളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിയ്ക്കാനും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന് പദ്ധതിയിടുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications