കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈല്‍ഡ് പോണിനെതിരെ ഇനി ഫേസ്ബുക്കും ട്വിറ്ററും ഗൂഗിളും കൈകോര്‍ക്കും

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ഏറ്റവും വലിയ അധമന്‍മാരായിട്ടാണ് കുട്ടികളുടെ അശ്ലീലം കാണുന്നവരേയും അത്തരം ദൃശ്യങ്ങള്‍ ചിത്രീകരിയ്ക്കുന്നവരേയും കുട്ടികളെ പീഡിപ്പിയ്ക്കുന്നവരേയും കണക്കാക്കുന്നത്. അവര്‍ അധമന്‍മാരല്ലെങ്കില്‍ പിന്നെന്താണ്...?

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഒടുവില്‍ ചൈല്‍ഡ് പോണിന് മാത്രമാക്കി ഒതുക്കിയിരിയ്ക്കുകയാണ്. ലോകത്തെമ്പാടും ചൈല്‍ഡ് പോണിനെതിരെ വലിയ കാമ്പയിനുകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

ഇപ്പോഴിതാ ഇന്റര്‍നെറ്റിലെ ഭീമന്‍മാരും സോഷ്യല്‍ മീഡിയയിലെ വമ്പന്‍മാരും എല്ലാം ചൈല്‍ഡ് പോണിനെതിരെ കൈകോര്‍ക്കുകയാണ്.

ചൈല്‍ഡ് പോണ്‍

ചൈല്‍ഡ് പോണ്‍

ലോകത്ത് ഏറ്റവും അധിക വെറുക്കപ്പെടുന്ന മേഖലായിട്ടാണ് ചൈല്‍ഡ് പോണിനെ കണക്കാക്കുന്നത്. ഇതിനോടുള്ള ആസക്തിയെ മാനസിക വൈകൃതമായും കുറ്റകൃത്യമായും പലയിടങ്ങളില്‍ കണക്കാക്കുന്നു.

ഇന്റര്‍നെറ്റ് വാച്ച്

ഇന്റര്‍നെറ്റ് വാച്ച്

യുകെ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് പോണിന് തടയിടാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്‍ര്‍നെറ്റ് ഭീമന്‍മാര്‍

ഇന്‍ര്‍നെറ്റ് ഭീമന്‍മാര്‍

ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയും ലോകത്തെ ഭീമന്‍മാരായ ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യാഹു തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ ഇന്‍ര്‍നെറ്റ് വാച്ചിനൊപ്പം കൈകോര്‍ക്കുന്നു.

പുതിയ സങ്കേതം

പുതിയ സങ്കേതം

കുട്ടികളുടെ അശ്ലീലവുമായി ബന്ധപ്പെട്ട എന്ത് വന്നാലും അത് തിരഞ്ഞ് പിടിയ്ക്കാനുള്ള സാങ്കേതിക സംവിധാനമാണ് ഇന്റര്‍നെറ്റ് വാച്ച് കൊണ്ടുവരുന്നത്. ഇത് മേല്‍ പറഞ്ഞ ടെക് ഭീമന്‍മാരുമായി പങ്കിടും. അവരുടെ അവരുടെ സേവനങ്ങളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

എല്ലാവരിലേയ്ക്കും

എല്ലാവരിലേയ്ക്കും

പതിയെ പതിയെ തങ്ങളുടെ സംഘത്തില്‍ അംഗങ്ങളായ എല്ലാ ഇന്റര്‍നെറ്റ്-കന്പ്യൂട്ടര്‍ കമ്പനികളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിയ്ക്കാനും ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ പദ്ധതിയിടുന്നുണ്ട്.

English summary
Silicon Valley giants Facebook, Google, Microsoft, Yahoo and Twitter are working with Britain's Internet Watch Foundation (IWF) to implement a new system that will help detect and block images of child pornography online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X