ബലാത്സംഗം: വ്യാജപരാതി നല്‍കിയ സ്ത്രീ കുടുങ്ങി
ദില്ലി: ബലാത്സംഗം ചെയ്തു എന്ന് വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. ഇത്തരത്തില്‍ വ്യാജ പരാതി നല്‍കുന്നവരെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവ്.
ദില്ലി സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന പരാതിയില്‍ സ്ത്രീ കൂറുമാറിയതിനെ തുടര്‍ന്നാണ് കോടതിയുടെ സുപ്രധാന വിധി. കേസ് അപ്പീല്‍ ആയി സുപ്രീം കോടതിയില്‍ എത്തുകയും പരമോന്നത കോടതി ഈ വിധി ശരിവക്കുകയും ചെയ്താല്‍ അത് ബലാത്സംഗ കേസുകളുടെ കാര്യത്തില്‍ വലിയ മാറ്റത്തിന് വഴിവക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി രണ്ട് യുവാക്കള്‍ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സ്ത്രീയുടെ പരാതി. എന്നാല്‍ വിചാരണ വേളയില്‍ ഇവര്‍ കൂറുമാറി. കേസ് വിചാരണ നടക്കുമ്പോള്‍ തന്നെ കുറ്റാരോപിതരെ സമൂഹം കുറ്റവാളികളായാണ് കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു. പിന്നീട് കുറ്റ വിമുക്തരായാലും അവരെ സമൂഹം കുറ്റക്കാരായി മാത്രമേ കാണുന്നുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
വ്യക്തിപരമായ ലാഭത്തിനും പകപോക്കലിനും ആയി വ്യാജ പീഡന പരാതികള്‍ ഏറിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം സംഭവങ്ങളില്‍ പുതിയ കോടതി വിധി നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ബലാത്സംഗം കേസുകളില്‍ പ്രതി സ്ഥാനത്ത് വന്‍തോക്കുകളാകുമ്പോള്‍ ഇരകളെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വശംവദരാക്കി മൊഴി മാറ്റിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ദില്ലി സെഷന്‍സ് കോടതിയുടെ വിധി ഇരകള്‍ക്ക് നേരെയുള്ള ഇരട്ടപ്രഹരമാണെന്നും ആക്ഷേപം ഉണ്ട്.












Click it and Unblock the Notifications