പെണ് സുഹൃത്തിന്റെ സഹായത്തോടെ അയല്‍വാസി ബലാത്സംഗം ചെയ്തതായി വിദ്യാര്‍ഥിനി
ഫരീദാബാദ്: വിവാഹം നിരസിച്ചതിനെ തുടര്‍ന്ന് അയല്‍വാസി തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ദില്ലിയിലെ ഒരു കോളേജില്‍ വിദ്യാര്‍ഥിനിയായ ഫരീദാബാദ് സ്വദേശിനിയാണ് പരാതിക്കാരി. തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിയുടെ ഫ് ളാറ്റിലെത്തിച്ചശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.
അയല്ക്കാരന് പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞദിവസം ബര്ദാര്പുര് മെട്രോ സ്റ്റേഷനു പുറത്തുവെച്ച് പെണ്‍സുഹൃത്തിന്റെ സഹായത്തോടെ വിപുല്‍, അനുരാഗ് എന്നിവര്‍ ചേര്‍ന്ന് തന്നെ പ്രതികളുടെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു.

അവിടെവെച്ചും പലവട്ടം വിവാഹ അഭ്യര്‍ഥന നടത്തി. താന്‍ വിസമ്മതം അറിയിച്ചതോടെ ബലമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്തിനെക്കുറിച്ച് വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിപുലിനെ കുറിച്ച് നേരത്തെ തന്നെ മകള്‍ തങ്ങളോട് പരാതി പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സ്ഥലത്തുനിന്നും മാറി താമസിക്കുകയാണ്. കേസ് അന്വേഷിച്ചുവരികയാണെന്നും തെളിവു ലഭിച്ചാല്‍ ഉടന്‍ പ്രതികളെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications