രണ്ടുവര്‍ഷമായി കൂട്ട ബലാത്സംഗത്തിനിരയായതായി അധ്യാപികയുടെ പരാതി
ഫരീദാബാദ്: കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ബലാത്സംഗത്തിനിരായെന്ന് യുവതിയുടെ പരാതി. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനിയായ അധ്യാപികയാണ് മാതാപിതാക്കളോട് ബലാത്സംഗത്തെക്കുറിച്ച് അറിയിച്ചത്. യുവതി ഇപ്പോല്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ പോലീസിന് മൊഴി നല്കാന് സാധിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ദില്ലി സുഖദേവ് നഗറിലുള്ള ഒരു സ്വീറ്റ്സ് ഷോപ്പ് ഉടമയും, ഇയാളുടെ രണ്ടു സഹോദരന്മാരും, മറ്റൊരു സുഹൃത്തും രണ്ടുവര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി രക്ഷിതാക്കളെ അറിയിച്ചത്.

ഫരീദാബാദ് ഛത്രവാല സ്വദേശിനിയാണ് യുവതി. ഇവര്‍ എങ്ങിനെയാണ് കടയുടമയുടെ കൈയ്യില്‍പെട്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരൂഹമാണ്. ആശുപത്രിയില്‍ വെച്ച് മൊഴിയെടുക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മൊഴി നല്‍കാത്തതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്.
ഫരീദാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ദില്ലി പോലീസിന് കൈമാറും ദില്ലി സരിത വിഹാര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടക്കുന്നത്. സ്ത്രീയെ ലൈംഗിക ദൃശൃങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇത്രയുംനാള്‍ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പോലീസ് നല്കുന്ന സൂചന.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications