കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്സിന് മാത്രം സമ്മതിക്കാത്ത വീട്ടമ്മയെ കാമുകന്‍ കൊന്നു.. എന്നിട്ട് മൃതദേഹത്തോടൊപ്പം മതിവരും വരെ...

  • By Kishor
Google Oneindia Malayalam News

കാമുകിയായ വീട്ടമ്മയെ കൊന്ന ശേഷം കാമുകന്‍ മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. നൈജീരിയയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സണ്‍ഡേ ഉഷി എന്ന കൃഷിക്കാരനാണ് ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്ന കാമുകിയെ കൊന്നത്. എന്തിനാണ് കാമുകിയെ കൊന്നതെന്ന ചോദ്യത്തിന് ഇയാള്‍ പറയുന്ന ഉത്തരമാണ് ഏറ്റവും വിചിത്രം.

Read Also: ബസ്സില്‍, സ്വിമ്മിങ് പൂളില്‍... ഇതാ ഡോമിനോസിലും പരസ്യ സെക്‌സ്... ഈ ദമ്പതികള്‍ക്ക് പ്രാന്താണ്... ഇത് തന്നെ പണി! വീഡിയോ!!

സെക്‌സ് ചെയ്യാന്‍ വേണ്ടി മാത്രം

സെക്‌സ് ചെയ്യാന്‍ വേണ്ടി മാത്രം

ജീവിച്ചിരുന്നപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിക്കാതിരുന്നത് കൊണ്ടാണ് താന്‍ കാമുകിയെ കൊന്നത് എന്നാണ് സണ്‍ഡേ ഉഷി പറയുന്നത്. ഇയാള്‍ക്ക് 35 വയസ്സുണ്ട്. വിവാഹിതനല്ല. കൃഷിയാണ് സണ്‍ഡേ ഉഷിയുടെ ജീവിതമാര്‍ഗം. ഇയാള്‍ക്ക് ഒരു ഫാം ഹൗസുണ്ട്.

വീട്ടമ്മയായ കാമുകി

വീട്ടമ്മയായ കാമുകി

സണ്‍ഡേ ഉഷിയുടെ കാമുകിയാകട്ടെ മറ്റൊരാളുടെ ഭാര്യയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 30 വയസ്സാണ് പ്രായം. പേര് നീന സാമുവല്‍. രണ്ടര മാസമായി താന്‍ നീന സാമുവലുമായി പരിചയപ്പെട്ടിട്ട് എന്നാണ്‍ സണ്‍ഡേ ഉഷി പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്.

 എത്ര പണം ചെലവഴിച്ചു

എത്ര പണം ചെലവഴിച്ചു

രണ്ടര മാസമായതേയുള്ളൂ ഇരുവരും തമ്മില്‍ അടുത്തിട്ട്. ഈ ചെറിയ സമയം കൊണ്ട് നീനയ്ക്ക് വേണ്ടി താന്‍ ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. തന്നെ വലിയ സ്‌നേഹമായിരുന്നു നീനയ്ക്ക് പക്ഷേ ഒരു പ്രശ്‌നം മാത്രം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാത്രം സമ്മതിക്കില്ല.

അബദ്ധം പറ്റിയതൊന്നുമല്ല

അബദ്ധം പറ്റിയതൊന്നുമല്ല

ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും സെക്‌സ് ചെയ്യാന്‍ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് കാമുകിയെ കൊല്ലേണ്ടി വന്നത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മരണത്തിന് ശേഷമെങ്കിലും തനിക്ക് നീനയുമായി സെക്‌സ് ചെയ്യാന്‍ പറ്റിയല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണത്രെ ഇയാള്‍.

ആസൂത്രണം ഇങ്ങനെ

ആസൂത്രണം ഇങ്ങനെ

നീനയെ തന്റെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് നീനയുടെ കയ്യും കാലും മറ്റും വെട്ടിമാറ്റി. നീനയുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹത്തോടൊപ്പം സെക്‌സ്

മൃതദേഹത്തോടൊപ്പം സെക്‌സ്

കാമുകിയെ കൊന്ന ശേഷം താന്‍ മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യം ഉഷി തന്നെ പോലീസിനോട് സമ്മതിച്ചു. താന്‍ ആദ്യമായിട്ടാണ് ശവത്തിനൊപ്പം സെക്‌സ് ചെയ്യുന്നത് എന്നും ഇയാള്‍ പറഞ്ഞു. വളരെ വിചിത്രമായിരുന്നു ഈ അനുഭവം എന്നും ഇയാള്‍ പറയുന്നു.

സാത്താനാണ് കുറ്റം

സാത്താനാണ് കുറ്റം

കാമുകിയെ കൊന്നത് താനാണെങ്കിലും ബാക്കിയെല്ലാം തന്നില്‍ ആവേശിച്ച സാത്താനാണ് ചെയ്തത് എന്നാണ് ഉഷി പറയുന്നത്. ഞാനാണ് നീനയെ കൊന്നത്. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് തനിക്കറിയില്ല. - എന്നാല്‍ പോലീസ് ഈ കഥയൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച ഉഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഷിയുടെ ഫാം ഹൗസിലേക്ക് പോയ തങ്ങളുടെ അമ്മ പിന്നീട് തിരിച്ചുവന്നിട്ടില്ല എന്ന് കൊല്ലപ്പെട്ട നീനയുടെ മക്കളും സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.

English summary
Farmer killed his girlfriend so he could have sex with her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X