മകളെ ഗര്‍ഭിണിയാക്കിയ അച്ഛന്‍ പിടിയില്‍

ലുധിയാനയില്‍ 40 കാരനായ ചരണ്‍ജിത് സിംഗാണ് പോലീസിന്റെ പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെയാണ് അമ്മയോട് വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് പരാതിയുമായി കുട്ടിയുടെ അമ്മ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
സലിം താബ്രി പോലീസ് സ്‌റ്റേഷനിലാണ് പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ എത്തിയത്. കുട്ടിയെ ഉപദ്രവിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ഫാക്ടറി ജോലിക്കാരിയായ അമ്മ പണിക്ക് പോയശേഷം വീട്ടില്‍ കുട്ടി ഒറ്റയ്ക്കാകുന്ന സമയത്താണത്രെ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മകള്‍ കരയുന്നതാണ് കണ്ടത്. വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. കുട്ടി പീഡനത്തിന് ഇരയായ വിവരം പോലീസില്‍ അറിയിക്കാന്‍ കുട്ടിയുടെ അമ്മ തീരുമാനിക്കുകയായിരുന്നു. വൈദ്യപരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications