പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി; യുവാവും യുവതിയും അറസ്റ്റില്‍
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെയും യുവതിയെയും എഫ്ബിഐ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കിര്‍ബി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പെണ്‍കുട്ടിയെ ചൈല്‍ഡ് പോണോഗ്രാഫിക്കുവേണ്ടി ഇവര്‍ ഉപയോഗിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
വാലന്റിന്‍ റെന്‍കോ(25), ഇയാളുടെ കൂട്ടുകാരി കരേന്‍ ലീ(31) എന്നിവരാണ് അറസ്റ്റിലായത്. പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് എഫ്ബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും അറസ്റ്റിലായത് എന്നാണ് വിവരം. കരേന്‍ ലീ ആണ് ആദ്യം പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്. ഇവര്‍ നല്‍കിയ സൂചനപ്രകാരമാണ് കൂട്ടുപ്രതിയെയും അറസ്റ്റ് ചെയ്തത്.

വാലന്റിന്‍ ആണ് പെണ്‍കുട്ടിയെ സ്വീഗ്വിന്‍ റോഡിലുള്ള തന്റെ അപ്പാര്‍ട്ടുമെന്റില്‍ എത്തിച്ചതെന്ന് യുവതി പറഞ്ഞു. അവിടെവെച്ച് പെണ്‍കുട്ടിയെ ചൈല്‍ഡ് പോണോഗ്രാഫിക്ക് വിധേയയാക്കാമെന്നും അതുവഴി ലഭിക്കുന്ന ലാഭത്തില്‍ പകുതി തരാമെന്നും യുവതിക്ക് വാഗ്ദാനവും നല്‍കി. അന്നുരാത്രിതന്നെ പെണ്‍കുട്ടിയെ വാലന്റിന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ വാലന്റിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ പകര്‍ത്തിയിരുന്നതായി യുവതി പറയുന്നു. എന്നാല്‍, പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഈ ചിത്രങ്ങള്‍ യുവതിയുടെ മൊബൈല്‍ഫോണില്‍ നിന്നും പിന്നീട് കണ്ടെടുത്തു. ശിക്ഷ ലഭിക്കുകയാണെങ്കില്‍ 15 മുതല്‍ 30 വര്‍ഷംവരെ ഇരുവരും തടവ് അനുഭവിക്കേണ്ടിവരുമെന്ന് എഫ്ബിഐ പറഞ്ഞു.












Click it and Unblock the Notifications