യാഹൂവില്‍ ലൈംഗിക പീഡനമെന്ന് പരാതി
കാലിഫോര്‍ണിയ: ഇ - മെയില്‍ സേവനദാതാക്കളും സെര്‍ച്ച് എഞ്ചിന് ഭീമന്മാരുമായ യാഹുവില്‍ കരിയര്‍ മെച്ചപ്പെടുത്താന്‍ സെക്സിന് വഴങ്ങണോ. യാഹൂവിലെ ഉന്നത ഉദ്യോഗസ്ഥ സ്വവര്‍ഗരതിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു എന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവരുടെ കീഴ്ജീവനക്കാരി. യാഹൂ മൊബൈലിന്റെ എഞ്ചിനീയറിംഗ് ഡയറക്ടറായ മരിയ ഷാങിനെതിരെയാണ് പരാതി.
കാലിഫോര്‍ണിയ സാന്‍ ജോസിലെ സാന്താ ക്ലാര സുപ്പീരിയര്‍ കോടതിയിലാണ് മരിയ ഷാങിനെതിരെ പരാതി കിട്ടിയിരിക്കുന്നത്. ഷാങിന്റെ കീഴ്ജീവനക്കാരിയായ നാന് ഷിയാണ് പരാതിക്കാരി. യാഹൂവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഇവര്‍. 2013 ഫെബ്രുവരിയിലാണ് ഇവര്‍ യാഹൂവില്‍ ചേര്‍ന്നത്. ജൂലൈ എട്ടിനാണ് മരിയ ഷാങിനെതിരെ നാന് ഷി കോടതിയിലെത്തിയത്.

വദനസുരതത്തിനും ഡിജിറ്റല്‍ സെക്സിനും മരിയ ഷാങ് തന്നെ നിര്‍ബന്ധിച്ചു എന്നാണ് നാന് ഷി പരാതിയില്‍ പറയുന്നത്. തനിക്ക് വഴങ്ങിയാല്‍ യാഹുവില്‍ നല്ല കരിയര്‍ ഉണ്ടാക്കിത്തരാം എന്ന് ഷാങ് തനിക്ക് വാഗ്ദാനം നല്കി എന്നും ഷി പറയുന്നു. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ ഓഫീസില്‍ വച്ച് പലതവണ ഷാങ് തന്നെ സെക്സിന് നിര്‍ബന്ധിച്ചു.
യാഹൂവിനെയും പ്രതി ചേര്‍ത്താണ് പരാതി. യാഹൂവില്‍ പരാതി നല്കിയപ്പോള് ഷാങിനെിരെ അന്വേഷണം നടത്താന്‍ യാഹൂ എച്ച് ആര് വിഭാഗം തയ്യാറായില്ല എന്നും പരാതിക്കാരി ആരോപിക്കുന്നു. പകരം തന്നെ ലീവില്‍ വിടുകയും പിന്നീട് പിരിച്ചുവിടുകയുമായിരുന്നു. എന്നാല്‍ ഷാങിനെതിരായ പരാതി വാസ്തവ വിരുദ്ധമാണ് എന്ന് യാഹൂ വക്താവ് ഇ മെയിലിലൂടെ അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications