കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്‌ഡൊണാള്‍ഡ്‌സിലെ ടോയ്‌ലെറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സെക്‌സ്... അതും പട്ടാപ്പകല്‍!!!

  • By Kishor
Google Oneindia Malayalam News

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സെക്‌സ്. അതും പലവട്ടം. പല സ്ഥലങ്ങളില്‍ വെച്ച്. ഇംഗ്ലണ്ടിലെ ലൂട്ടനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 33കാരിയായ ഷാര്‍ലറ്റ് പീറ്റേഴ്‌സ് എന്ന പോലീസ് ഉദ്യോഗസ്ഥയാണ് തന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുമായി പ്രേമത്തിലാകുകയും പലവട്ടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്.

പ്രണയമായിരുന്നു പോലും

പ്രണയമായിരുന്നു പോലും

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ വേണ്ടി ഷാര്‍ലറ്റിനെ ഏല്‍പ്പിച്ചതായിരുന്നു. പീഡനക്കേസ് അന്വേഷിക്കുന്ന ടീമും പെണ്‍കുട്ടിയും തമ്മിലുള്ള മോഡറേറ്ററായും ഷാര്‍ലറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇങ്ങനെ അടുത്ത് പരിചയപ്പെടാന്‍ കൂടുതല്‍ സമയം കിട്ടിയതോടെ 33കാരിയായ ഷാര്‍ലറ്റും പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ നിറം മാറുകയായിരുന്നത്രെ.

ഉമ്മ വെച്ചുകൊണ്ട് തുടക്കം

ഉമ്മ വെച്ചുകൊണ്ട് തുടക്കം

പീഡനത്തിന് ഇരയായ പെണ്‍കുട്ടി താമസിക്കുന്ന കേന്ദ്രത്തില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലേക്ക് ആദ്യമായി മാറിയതത്രെ. ഷാര്‍ലറ്റ് പീറ്റേഴ്‌സ് പെണ്‍കുട്ടിയെ ഉമ്മവെച്ചുകൊണ്ടായിരുന്നു ഇത്. ഈ വര്‍ഷം ഫെബ്രുവരിയിലാണത്രെ ഈ സംഭവം നടന്നത്. പിന്നീട് ഈ ബന്ധം കൂടുതല്‍ ദൃഡമായി.

ആദ്യത്തെ ലൈംഗികബന്ധം

ആദ്യത്തെ ലൈംഗികബന്ധം

ഷാര്‍ലറ്റ് പീറ്റേഴ്‌സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസമാണ് ഇവര്‍ രണ്ടുപേരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതത്രെ. നേരത്തെ പറഞ്ഞ ചുംബനം നടന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വലിയച്ഛന്റെ വീട്ടില്‍ വെച്ചായിരുന്നു ഇത്.

വീണ്ടും പലതവണ

വീണ്ടും പലതവണ

ഇതിന് ശേഷം പോലീസ് ഉദ്യോഗസ്ഥയായ ഷാര്‍ലറ്റും ഈ പെണ്‍കുട്ടിയും തമ്മില്‍ പല തവണ ലൈംഗികമായി ബന്ധപ്പെട്ടു. വലിയച്ഛന്റെ വീട്ടില്‍ വെച്ച് മാര്‍ച്ച് ഒന്നാം തീയതിയായിരുന്നു അടുത്തത്. ഇതിന് ശേഷം മാര്‍ച്ച് എട്ടാം തീയതി ഹോട്ടലില്‍ വെച്ച്. മക്‌ഡൊണാള്‍ഡ്‌സിന്റെ ടോയ്‌ലെറ്റില്‍ വെച്ച് പോലും ഷാര്‍ലറ്റും പെണ്‍കുട്ടിയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി പ്രോസിക്യൂഷന്‍ പറയുന്നു

പെണ്‍കുട്ടി പ്രോത്സാഹിപ്പിച്ചു

പെണ്‍കുട്ടി പ്രോത്സാഹിപ്പിച്ചു

ഷാര്‍ലറ്റ് പീറ്റേഴ്‌സിനെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ പ്രോത്സാഹിപ്പിച്ചു എന്നാണ് പ്രോസിക്യൂട്ടറായ കേറ്റ് ബെക്‌സ് പറയുന്നത്. പെണ്‍കുട്ടി ഷാര്‍ലറ്റുമായി ഫ്‌ലര്‍ട്ട് ചെയ്താണ് ബന്ധം തുടങ്ങിയത്. കുട്ടിക്ക് ഷാര്‍ലറ്റിനെ വളരെ ആകര്‍ഷകമായി തോന്നി. പെണ്‍കുട്ടി ഷാര്‍ലറ്റിനെ ഈ ബന്ധത്തില്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

താമസസ്ഥലത്തെ ഒരു ഉദ്യോഗസ്ഥയോട് പെണ്‍കുട്ടി താനും ഷാര്‍ലറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരിച്ചതോടെയാണ് ഈ സംഭവമെല്ലാം പുറത്തറിഞ്ഞത്. തന്നെ ഷാര്‍ലറ്റ് ഒരിക്കലും വിട്ടുപിരിയില്ല എന്ന് മനസിലായ ശേഷമാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം പുറത്ത് പറയാന്‍ തയ്യാറായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഒരു ഇന്റര്‍വ്യൂവില്‍ ഷാര്‍ലറ്റുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ബ്ലാക്ക്‌മെയിലിങും ഭീഷണിയും

ബ്ലാക്ക്‌മെയിലിങും ഭീഷണിയും

ഈ ബന്ധം രഹസ്യമാക്കി വെക്കണമെന്ന് ഷാര്‍ലറ്റ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്രെ. പിരിയേണ്ടി വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. ഒരിക്കല്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നത്രെ. ഷാര്‍ലറ്റ് പറഞ്ഞത് പ്രകാരം തങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളെല്ലാം പെണ്‍കുട്ടി ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുകയായിരുന്നത്രെ.

22 മാസത്തെ തടവ്

22 മാസത്തെ തടവ്

ഷാര്‍ലറ്റ് പീറ്റേഴ്‌സിന്റെ പ്രവൃത്തി പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. 22 മാസത്തെ തടവ് ശിക്ഷയാണ് കോടതി ഇപ്പോള്‍ ഷാര്‍ലറ്റിന് നല്‍കിയിരുന്നത്. ഷാര്‍ലറ്റ് കുറ്റസമ്മതം നടത്തിയ സാഹചര്യത്തിലാണ് ഇത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പോലുള്ള കുറ്റങ്ങളൊന്നും ഷാര്‍ലറ്റിനെതിരെ ചുമത്തിയിട്ടില്ല.

കോടതിയുടെ നീരീക്ഷണം

കോടതിയുടെ നീരീക്ഷണം

ഷാര്‍ലറ്റ് പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. പെണ്‍കുട്ടി ഷാര്‍ലറ്റിനെയും. അതുകൊണ്ട് അതില്‍ കോടതി ഇടപെടുന്നില്ല, പക്ഷേ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വന്നതാണ് പ്രശ്‌നമായത്. ഈ ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഇത് ശരിയല്ല എന്ന് പോലീസ് ഉദ്യോഗസ്ഥയായ ഷാര്‍ലറ്റ് തിരിച്ചറിയണമായിരുന്നു. അതേസമയം തെറ്റായ സാഹചര്യത്തില്‍ സംഭവിച്ച സ്വാഭാവിക ബന്ധം എന്നാണ് പ്രോസിക്യൂഷന്‍ ഇതിനെ വിശേഷിപ്പിച്ചത്.

English summary
Female police officer had sex with rape victim in McDonald's toilets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X