കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിപാടിയ്ക്കിടെ ആരാധികയെ കയറിപ്പിടിച്ചു, പ്രശസ്ത ഗായകനെതിരെ പീഡനക്കേസ്

Google Oneindia Malayalam News

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകനെതിരെ ലൈംഗിക പീഡനകേസുമായി മുംബൈ സ്വദേശിനി. ഗായകന്‍ അഭിജീത് ഭട്ടാചാര്യയ്‌ക്കെതിരെയാണ് കേസ്. ദുര്‍ഗാപൂജയോട് അനുബന്ധിച്ച് അഭിജീത് സംഘടിപ്പിച്ച സംഗീത പരിപാടി കാണാനെത്തിയ യുവതിയെയാണ് ഗായകന്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചത്.

പരിപാടിയുടെ സംഘാടകരില്‍ ഒരാളായിരുന്നു അഭിജീത്. കൈലാഷ് ഖേറിന്റെ പരിപാടി കാണാനാണ് യുവതി എത്തിയത്. പരിപാടി തുടങ്ങിയതോടെ ആളുകള്‍ കൂടുതലായി സ്ഥലത്തേയ്ക്ക് എത്തിത്തുടങ്ങി. കാണാന്‍ ബുദ്ധിമുട്ട് തോന്നിയതോടെ യുവതി എഴുനേറ്റ് നിന്ന് ഷോ കാണാന്‍ തുടങ്ങി....

പീഡനം

പീഡനം

അഭിജീത്തിന് അടുത്താണ് സ്ത്രീ നിന്നത്. തിരക്കിനിടയില്‍ പല തവണ അഭിജീത് സ്ത്രീയെ കടന്ന് പിടിച്ചു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗായകന്‍ സ്പര്‍ശിയ്ക്കുന്നതിനെ സ്ത്രീ എതിര്‍ക്കുകയും കയര്‍ത്ത് സംസാരിയ്ക്കുകയും ചെയ്തു.

ഭീഷണി

ഭീഷണി

സംഘാടകരോട് പരാതിപ്പെടുമെന്ന് പറഞ്ഞതോടെ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു ഗായകന്‍. ഇതോടെ സ്ത്രീ ഒഷിവാര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിവാദം

വിവാദം

സല്‍മാന്‍ഖാനെതിരെ കോടതി വിധി വന്നപ്പോള്‍ സല്‍മാനെ പിന്തുണച്ച് വിവാദത്തിലായ ഗായകനാണ് അഭിജീത്. റോഡില്‍ ഉറങ്ങുന്നത് പട്ടികളാണെന്നും മനുഷ്യരല്ലെന്നുമായിരുന്നു ഗായകന്റെ പ്രതികരണം

ഗായകന്‍

ഗായകന്‍

15 ഓളം ഭാഷകളില്‍ പാടുന്ന ഗായകനാണ് അഭിജീത്. ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്.

English summary
FIR against singer Abhijeet Bhattacharya for molestation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X