പ്രമുഖ പോണ്‍ താരത്തിന്‍റെ മകന് മുന്‍നിര ക്രിസ്ത്യന്‍ സ്കൂള്‍ പ്രവേശനം നിഷേധിച്ചു
വാഷിംഗ്ടണ്‍: പ്രമുഖ പോണ്‍താരത്തിന്റെ മകന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. മുന്‍കാല പോണ്‍താരമായിരുന്ന ജയ് ഗാര്‍ഡിനയുടെ അഞ്ചുവയസുകാരനായ മകനാണ് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചത്. ഒരു സ്വകാര്യ ക്രിസ്ത്യന്‍ സ്‌കൂളാണ് അച്ഛന്‍ പോണ്‍ താരമായതിന്റെ പേരില്‍ മകന് പ്രവേശനം നിഷേധിച്ചത്.

ജയ് ഗാര്‍ഡിന
നീലച്ചിത്ര നിര്‍മാതാവും നടനുമായ ജയ് ഗാര്‍ഡിനയ്ക്കാണ് തന്റെ ഭൂതകാലം തിരിച്ചടിയായിരിയ്ക്കുകയാണ്. ഇദ്ദേഹത്തിന്റെ അഞ്ച് വയസുകാരനായ മകന്‍ ജോര്‍ദാനാണ് പ്രവേശനം നിഷേധിച്ചത്.

സ്കൂള്‍
സ്‌കോട്ട്‌സ് ഡേല്‍ ക്രിസ്ത്യന്‍ അക്കാദമിയിലാണ് കുട്ടിയ്ക്ക് പ്രവേശനം ലഭിച്ചിരുന്നത്. എന്നാല്‍ പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തില്‍ അച്ഛന്‍ പോണ്‍ താരമായതിനാല്‍ കുട്ടിയെ തഴയുകയായിരുന്നു.

ബിസിനസ്
അഭിനയത്തില്‍ നിന്നൊക്കെ വിട്ടുമാറി ബിസിനസുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. രണ്ടാം വിവാഹത്തില്‍ ജനിച്ച മകനാണ് പ്രവേശനം നിഷേധിച്ചത്

ആദ്യ വിവാഹം
പോണ്‍ താരമായിരുന്ന ജെന്ന ജെയിംസണിനെ ആയിരുന്നു അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. 2003 മുതല്‍ 2006 വരെ മാത്രമേ ഈ ദാമ്പത്യം നീണ്ട് നിന്നുള്ളൂ. ഈ കാലയളവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു

കുടുംബാംഗങ്ങള്‍ക്ക്...
തന്റെ ബന്ധുക്കള്‍ക്കും മറ്റും ഇതേ സ്‌കൂളില്‍ പ്രവേസനം ലഭിച്ചതായി അദ്ദേഹം പറയുന്നു. പിന്നെ തന്റെ മകന് മാത്രം എങ്ങനെ പ്രവേശനം നിഷേധിയ്ക്കാനാകും എന്നാണ് താരം ചോദിയ്ക്കുന്നത്. സ്‌കൂളിന്റെ നിയമങ്ങള്‍ ലംഘിയ്ക്കുന്നതിന് ഇടയാക്കും എന്ന് പറഞ്ഞാണ് കുട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചത്

അഡ്മിഷന്‍ വേണ്ട
കുട്ടിയ്ക്ക് പ്രവേശനം നല്‍കാത്ത സ്‌കൂള്‍ വേണ്ടെന്നും പുതിയ സ്‌കൂളില്‍ ചേര്‍ത്താമെന്നുമാണ് ഗാര്‍ഡിനയുടെ രണ്ടാം ഭാര്യ പറയുന്നത്.












Click it and Unblock the Notifications