കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളുടെ പാര്‍ട്ടിയില്‍ അമ്മയുടെ 'സെക്‌സ് അതിക്രമം'; കൗമാരക്കാര്‍ക്ക് മദ്യം നല്‍കി സെക്‌സ്, മകൾ സാക്ഷി

ഫ്ലോറിഡയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്ത്രീ വേറേയും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി സംശയം ഉണ്ട്.

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഫ്‌ലോറിഡ: കൗമാരക്കാരുമായി സെക്‌സില്‍ ഏര്‍പ്പെട്ട നാല്‍പത് കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായിട്ടായിരുന്നു യുവതിയുടെ സെക്‌സ്.

മകളുടെ 'ഹൗസ് പാര്‍ട്ടിയില്‍' വച്ചായിരുന്നു അമ്മയുടെ അതിക്രമം. 16 ഉം 17 ഉം വയസ്സുള്ള കുട്ടികളായിരുന്നു ഇവരുടെ 'ഇരകള്‍'. കുട്ടികള്‍ക്ക് മദ്യം നല്‍കിയതിന് ശേഷം ആയിരുന്നു സംഭവം.

പാര്‍ട്ടിയില്‍ പങ്കെടുത്തവരും സ്വന്തം മകളും എല്ലാം ഇതിന് ദൃക്‌സാക്ഷികളായി എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

ജെയ്മി ആയെര്‍ എന്ന യുവതി

ജെയ്മി ആയെര്‍ എന്ന യുവതി

ജെയ്മി ആയെര്‍ എന്ന നാല്‍പത് കാരിയെ ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 മകളുടെ പാര്‍ട്ടിയില്‍ വച്ച്

മകളുടെ പാര്‍ട്ടിയില്‍ വച്ച്

ഡിസംബര്‍ 23 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെയ്മിയുടെ മകളുടെ ഹൗസ് പാര്‍ട്ടിയില്‍ വച്ചായിരുന്നു അത്.

കൗമാക്കാരുമായി കമ്പനി കൂടി

കൗമാക്കാരുമായി കമ്പനി കൂടി

പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ കൗമാരക്കാരുമായി ജെയ്മി 'കമ്പനി കൂടുകയായിരുന്നു'. അവര്‍ക്ക് മദ്യം നല്‍കി സല്‍ക്കരിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കുന്നത് തന്നെ കുറ്റമാണ്.

കുളിക്കാന്‍ സഹായിക്കാമോ എന്ന്!!!

കുളിക്കാന്‍ സഹായിക്കാമോ എന്ന്!!!

വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള മദ്യപാനം പൊടിപൊടിക്കവെയാണ് ജെയ്മി കൂട്ടത്തില്‍ ഒരു കുട്ടിയോട് ചോദിച്ചത്- തനിക്ക് ഒന്ന് കുളിക്കണം, ഒന്ന് സഹായിക്കാമോ എന്ന്.

രണ്ട് കുട്ടികളുമായി ഒരേ സമയം സെക്‌സ്

രണ്ട് കുട്ടികളുമായി ഒരേ സമയം സെക്‌സ്

പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ പിന്നീട് കണ്ടത് ജെയ്മി രണ്ട് കുട്ടികളുമായി സെക്‌സ് ചെയ്യുന്നതാണ്. 16 ഉം 17 ഉം വയസ്സ് പ്രായമുള്ള കുട്ടികളായിരുന്നു ഇവര്‍.

മകളുടെ മുന്നില്‍ വച്ച്

മകളുടെ മുന്നില്‍ വച്ച്

മകളുടെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നല്ലോ ജെയ്മിയുടെ ഈ അതിക്രമം എല്ലാം. വിദ്യാര്‍ത്ഥികളുമായി ഇവര്‍ സെക്‌സ് ചെയ്യുന്നതിന് മകളും ദൃക്‌സാക്ഷിയായി.

വേറേയും മൂന്ന് കുട്ടികള്‍?

വേറേയും മൂന്ന് കുട്ടികള്‍?

ആളുകള്‍ കണ്ടത് രണ്ട് വിദ്യാര്‍ത്ഥികളുമായി യുവതി സെക്‌സ് ചെയ്യുന്നതാണ്. എന്നാല്‍ വേറേയും മൂന്ന് കുട്ടികളുമായി പാര്‍ട്ടിയ്ക്കിടെ ഇവര്‍ സെക്‌സില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

അറസ്റ്റ് ചെയ്യുമ്പോഴും 'ഫുള്‍ ഫിറ്റ്'

അറസ്റ്റ് ചെയ്യുമ്പോഴും 'ഫുള്‍ ഫിറ്റ്'

ജനുവരി 18 നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് എത്തുന്ന സമയത്തും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

15 ലക്ഷം കെട്ടിയാല്‍ ജാമ്യം

15 ലക്ഷം കെട്ടിയാല്‍ ജാമ്യം

22,500 ഡോളര്‍ ആണ് ഇവര്‍ക്ക് ജാമ്യത്തിനായി കെട്ടി വയ്‌ക്കേണ്ടത്. പണം കെട്ടാത്തതിനാല്‍ ഇവരെ മനാറ്റീ കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 പോലീസ് സഹായം തേടുന്നു

പോലീസ് സഹായം തേടുന്നു

പാര്‍ട്ടിയ്ക്കിടെ ഇവര്‍ എന്തൊക്കെയാണ് ചെയ്തത് എന്നത് സംബന്ധിച്ച് പോലീസിനും കൃത്യമായ വിവരം ഒന്നും ഇല്ല. അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണം എന്നാണ് പോലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

English summary
A Florida woman has been accused of giving alcohol to teenagers and engaging in 'sexual acts with juveniles' at her daughter's house party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X