കോടതിയില്‍ ഹാജരാക്കപ്പെട്ട പോണ്‍താരം ജഡ്ജിക്കു മുന്നില്‍ വസ്ത്രമുരിഞ്ഞു
ഫ്ളോറിഡ: പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിന് പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയ പോണ്‍താരം ജഡ്ജിക്കു മുന്നില്‍ വസ്ത്രമുരിഞ്ഞു. അമേരിക്കയിലെ ഫ് ളോറിഡയിലെ ഒരു കോടതിയാണ് അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇവര്‍ വസ്ത്രമഴിക്കുന്ന ചിത്രമടക്കം പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കെയ്‌ല കുപ്‌കേക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സൂസന്‍ സുരേട്ടി ആണ് കോടതിയില്‍ ജഡ്ജിയെ ഞെട്ടിച്ചത്. അമ്പത്തിനാലുകാരിയായ ഇവര്‍ ലഹരിഉപയോഗിച്ചശേഷം പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്.

കോടതിയില്‍ വെച്ച് ജഡ്ജിയുടെ ചോദ്യം ചെയ്യലില്‍ താന്‍ ഒരു ഹെയര്‍ ഡ്രസ്സറായി ജോലി ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. കൂടാതെ എസ്‌കോര്‍ട് ജോലിയും ചെയ്തുവരുന്നുണ്ട്. തന്നെ അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു, എന്ന് പറഞ്ഞശേഷം അവര്‍ മേല്‍വസ്ത്രം മുകളിലേക്ക് ഉയര്‍ത്തി മാറിടം പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ഇവരുടെ വെബ്‌സൈറ്റില്‍ എസ്‌കോര്‍ട് ജോലിക്ക് പുറമെ പോണ്‍താരമാണെന്നും കാണിച്ചിട്ടുണ്ട്. പല ജോലികളായി മാറിമാറി ചെയ്തുവരികയാണെന്നാണ് പറയപ്പെടുന്നത്. കോടതിയിലെ അശ്ലീല പ്രദര്‍ശനത്തില്‍ ജഡ്ജി സ്ത്രീക്ക് താക്കീത് നല്‍കി. തുടര്‍ന്ന് അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നല്‍കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.












Click it and Unblock the Notifications