കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യമായ സ്വയംഭോഗം... വിദേശ വനിതയ്ക്ക് ഇന്ത്യ നല്‍കിയ കാഴ്ച

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യയെ പറ്റി പുറം ലോകത്തിനുള്ള കാഴ്ചപ്പാടുകള്‍ വളരെ വികലമാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. എന്നാല്‍ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളോട് നമ്മുടെ പെരുമാറ്റം പലപ്പോഴും എത്രത്തോളം മോശപ്പെട്ടതാണെന്ന് കൂടി നാം ചിന്തിക്കുന്നത് നല്ലതാണ്.

ഇംഗ്ലീഷുകാരിയായ ഒരു വിനോദ സഞ്ചായി- ലൂസി ഹെമ്മിംഗ്സ്- എഴുതിയ ട്രാവല്‍ ബ്ലോഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. അവര്‍ക്ക് ഇന്ത്യയില്‍ നേരിട്ട അനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും അപമാനമാണ്.

Lucy Hemmings

മുംബൈയിലെ ഒരു ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോള്‍ ഒരു അപരിചിതന്‍ തന്നെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തു എന്നാണ് ലൂസി തന്റെ ട്രാവല്‍ ബ്ലോഗില്‍ എഴുതിയിരിയ്ക്കുന്നത്. ഈ കാഴ്ച തന്നിക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കിയെന്നും ലൂസി എഴുതുന്നു.(ലൂസിയുടെ ബ്ലോഗ് വായിക്കാം)

തന്റെ നാട്ടില്‍ ഇന്ത്യയെ കുറിച്ചുളള കാഴ്ചപ്പാടുകള്‍ എന്താണെന്നും ലൂസി വിശദീകരിക്കുന്നുണ്ട്. ദില്ലി കൂട്ട ബലാത്സംഗം ആണ് പലര്‍ക്കും ഇന്ത്യയെ കുറിച്ചുള്ള വിവരം. എന്നാല്‍ അത് എപ്പോഴും സംഭവിക്കുന്നതല്ല എന്ന തിരിച്ചറിവിലാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന രാഷ്ട്രം കാണാന്‍ ലൂസി ഇറങ്ങിത്തിരിച്ചത്.

ഒരുപാട് നല്ല അനുഭവങ്ങളും അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.. എന്നാല്‍ മുംബൈ ബസ് സ്റ്റോപ്പിലെ ആ അനുഭവം ബാക്കിയേതിനേയും നശിപ്പിയ്ക്കുന്നതാണ്. ലൂസിയുടെ അന്വേഷണത്തില്‍ ഇന്ത്യയിലെത്തിയ വേറേയും സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി കണ്ടെത്തിയിട്ടുണ്ട്.

English summary
Another foreign traveler has slammed Indians on social media once again and her misery is going viral on cyber space. A traveler and blogger Lucy was sitting at a Mumbai bus-stop when a stranger abused her emotionally by display of extremely obscene gestures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X