കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ അയച്ചത് പിതാവിന്

  • By ഭദ്ര
Google Oneindia Malayalam News

മൊറാദാബാദ്: പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ പിതാവിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അയച്ചു കൊടുത്തു. പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തതിനും വീട്ടുക്കാരോട് പറഞ്ഞതിലുമുള്ള ദേഷ്യത്തിലാണ് വീഡിയോ എടുത്ത് പിതാവിനും മറ്റുള്ളവര്‍ക്കും അയച്ചുകൊടുത്തത്.

മെയ് 26ാം തിയ്യതി കാലര്‍ഖേദി വില്ലേജിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പടെയുള്ളവര്‍ ഐപിഎല്‍ കാണുന്നതിന് അടുത്ത വീട്ടിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ തോക്കില്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

rapee-31

വീട്ടില്‍ തിരിച്ചെത്തിയ പിതാവിനോട് നടന്ന സംഭവം പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് വീഡിയോ എല്ലാവര്‍ക്കും അയച്ച് കൊടുത്തത്. ഗ്രാമത്തിലുള്ളവരുടെ കടുത്ത പ്രതിഷേധത്തില്‍ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികളും വീട്ടുക്കാരും ഗ്രാമത്തില്‍ നിന്നും ഒളിച്ചോടിയിരുന്നു. ഐപിസി സെക്ഷന്‍ 323, 354, 376 ചാര്‍ജ് ചെയ്തിട്ടുണ്ട്.

English summary
The rape of a minor girl by five men at a village here was filmed and sent to the father and relatives of the survivor after the girl refused to be blackmailed by the men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X