കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ഓടുന്ന വാനില്‍ 22 കാരിയെ ബലാത്സംഗം ചെയ്തു

  • By Kishor
Google Oneindia Malayalam News

രാജ്‌കോട്ട്: തലസ്ഥാന നഗരമായ ദില്ലിയില്‍ ഓടുന്ന വാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. അന്ന് ക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിക്ക് വേണ്ടി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. എന്നിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പീഡനങ്ങള്‍ നടന്നു. ഗുജറാത്തിലാണ് ഇത്തരത്തിലുള്ള ഒരു സംഭവം ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

<strong> സഹോദരിയെ പീഡിപ്പിച്ച സഹോദരനെ മൂത്ത സഹോദരി വെടിവെച്ചുകൊന്നു!</strong> സഹോദരിയെ പീഡിപ്പിച്ച സഹോദരനെ മൂത്ത സഹോദരി വെടിവെച്ചുകൊന്നു!

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് 22 കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ജനുവരി മൂന്നാം തീയതി രാത്രിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാനിലിട്ട് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് അമിത് ആഹിര്‍ (20), ഭവേഷ് ബര്‍വാദ് (20) എന്നീ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.

rape-myth

ഞായറാഴ്ച രാത്രി 22 കാരിയെ ഇവര്‍ നാന മൗവയിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു വരികയായിരുന്നത്രെ. അമിത് ആണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ എച്ച് ഡി സോളങ്കി പറഞ്ഞു. ഭവേഷ് ആണ് വാന്‍ ഓടിച്ചിരുന്നത്. പീഡനത്തിന് ഇരയായ യുവതിയുടെ മരുമകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നത് ഈ വാനിലാണ്. ബലാത്സംഗം ചെയ്തതിന് ശേഷം യുവതിയെ ഇവര്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്.

English summary
A 22-year-old woman was allegedly abducted and raped in a moving van two days ago, and two persons were arrested in this connection today, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X