ജോലിവാഗ്ദാനം ചെയ്ത് 18കാരിയെ 40 ദിവസത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍
ജയ്പ്പൂര്‍: ജോലിവാഗ്ദാനം ചെയ്ത് 18കാരിയെ 40 ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. ജയ്പ്പൂരിലെ മാനസരോവറിലാണ് സംഭവം നടക്കുന്നത്. കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടറായ ഗിരിരാജ് ബൈര്‍വ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മെയ് 27നാണ് പെണ്‍കുട്ടിയ ഇയാളെ കണ്ടുമുട്ടുന്നത്. തന്റെ സൈറ്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടുകയായിരുന്നു. മാനസരോവറിലെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ മദ്യവും മരുന്നുകളും നല്‍കി അബോധാവസ്ഥയിലാക്കുകയായിരുന്നു ഗിരിരാജ്. തുടര്‍ന്ന് 40 ദിവസത്തോളം കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തു.

മരുന്നും മദ്യവും നല്‍കപ്പെട്ടതോടെ പ്രതിരോധിയ്ക്കാനാവതാതെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ അകപ്പെടുകയായിരുന്നു പെണ്‍കുട്ടി. ഷ്യോപൂര്‍ സ്വദേശിയായ പെണ്‍കുച്ചി ധന്വന്തരി ആശുപത്രിയ്ക്ക് സമീപത്ത് നിന്നാണ് പൊലീസിനെ ഫോണ്‍ ചെയ്ത് തന്നെ രക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. പാകുതി അബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയെയാണ് പൊലീസ് കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കി.












Click it and Unblock the Notifications