കോളിളക്കമുണ്ടാക്കിയ ആ ബലാത്സംഗം താന്‍ കെട്ടിച്ചമച്ചത്.. 13കാരി സമ്മതിച്ചു!
ബര്‍ലിന്‍: ജര്‍മനിയില്‍ വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായ, 13 കാരിയെ പീഡിപ്പിച്ച സംഭവം വ്യാജമെന്ന് റിപ്പോര്‍ട്ട്. തന്നെ ആരും തട്ടിക്കൊണ്ടുപോകുകയോ ബലാത്സംഗം ചെയ്യുകയോ ഉണ്ടായിട്ടില്ല എന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചു എന്നാണ് അധികൃതര്‍ പറയുന്നത്. ലിസ (പേര് യഥാര്‍ഥമല്ല) എന്ന 13 കാരിയെ ആണ് ജനുവരി പതിനൊന്നാം തീയതി കാണാതായത്.
ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ മാര്സാനിലെ ഒരു സ്കൂളില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. 11ന് രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട പെണ്‍കുട്ടി സ്കൂളിലെത്തിയില്ല. 30 മണിക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി തിരിച്ചുവന്നത്. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് അല്ലെങ്കില്‍ വടക്കേ അമേരിക്കന്‍ എന്ന് തോന്നുന്ന ഒരാള്‍ തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്.

ജര്‍മന്‍ - റഷ്യന്‍ ദമ്പതികളുടെ മകളായ 13 കാരി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത അതിവേഗം പരന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഇക്കാര്യം വളരെ വലിയ ചര്‍ച്ചയായി. ബര്‍ലിനിലുള്ള ജര്‍മന്‍ - റഷ്യന്‍ കമ്യൂണിറ്റിക്കാരും വളരെ ആശങ്കയോടെയാണ് വാര്‍ത്തയെ സമീപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളടക്കം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ ബലാത്സംഗം താന്‍ കെട്ടിച്ചമച്ച നാടകമാണ് എന്ന് പെണ്‍കുട്ടി സമ്മതിച്ചു എന്നാണ് പോലീസ് അധികാരികള്‍ ഇപ്പോള്‍ പറയുന്നത്. വിദഗ്ധര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ കെട്ടിച്ചമച്ച് പറഞ്ഞതാണ് ഈ കാര്യങ്ങള്‍ എന്ന് പെണ്‍കുട്ടി സമ്മതിച്ചത്. സ്കൂളിലുണ്ടായ ഒരു പ്രശ്നം വീട്ടില്‍ പറയാന്‍ മടിച്ചിട്ടാണത്രെ പെണ്‍കുട്ടി ഈ നാടകം കളിച്ചത്. ഒരു കൂട്ടുകാരിയുടെ വീട്ടിലായിരുന്നു കാണാതായ ദിവസം കുട്ടി താമസിച്ചതെന്ന് ഫോണ്‍ റെക്കോര്‍ഡുകളും തെളിയിക്കുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications