പാചകക്കാരിയെ പീഡിപ്പിച്ച ആള്‍ദൈവം പിടിയില്‍
ബെല്‍ഗാം: കര്‍ണാകടകയില്‍ ബലാത്സംഗക്കേസില്‍ ആള്‍ ദൈവം അറസ്റ്റിലായി. ബെല്‍ഗാമിലെ ആഞ്ജനേയനഗറിലാണ് സംഭവം നടക്കുന്നത്. ബസവ പ്രഭു (59) എന്ന സന്യാസിയാണ് ആശ്രമത്തിലെ പാചകക്കാരി(47)യെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.
വിശ്വ ലിംഗായത്ത് ധര്‍മ്മ പരിഷത്ത് ട്രസ്റ്റിലെ അംഗമാണ് സന്യാസി. ഹൂബ്ലി സ്വദേശിയായി യുവതിയാണ് പാചകത്തിനായി ട്രസ്റ്റില്‍ ജോലിയ്‌ക്കെത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ എത്തുന്നത്. ബസവ പ്രഭുവിനും മറ്റ് രണ്ട് പേര്‍ക്കും ഭക്ഷണം വിളമ്പുകയായിരുന്ന സ്ത്രീയോട് തന്റെ മുഖിയില്‍ ഒരു ഗഌസും പാത്രവും കൊണ്ട് വയ്ക്കണമെന്ന് സന്യാസി ആവശ്യപ്പെട്ടു.

ഗ്ളാസും പാത്രവുമായി മുറിയില്‍ കടന്ന സ്ത്രീയെ മുറി പൂട്ടിയ ശേഷം സന്യാസി ബലാത്സംഗം ചെയ്തതാണ് പരാതി. സ്ത്രീയും മറ്റ് രണ്ട് പേരും ചേര്‍ന്ന് മലമരുതി പൊലീസില്‍ പരാതി നല്‍കി. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് ട്രസ്റ്റിലെത്തിയ പൊലീസ് സന്യാസിയെ അറസ്റ്റ് ചെയ്തു.
സ്ത്രീയെ സിറ്റി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സന്യാസിനെയും വൈദ്യ പരിശോധനയ്ക്കായി ഇതേ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഐപിസി 376 ആം വകുപ്പ് പ്രകാരം സന്യാസിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications