പോൺ വീഡിയോ കണ്ട ഭർത്താവിനെ 70കാരി ചുറ്റിക വെച്ച് തലയ്ക്കടിച്ചു, കാരണം കേട്ടാൽ ചിരിച്ചുപോകും.
എഴുപത് വയസ്സുള്ള മുത്തശ്ശി തന്റെ എഴുപത്തെട്ടുകാരനായ ഭര്‍ത്താവിനെ ചുറ്റിക വെച്ച് തലയ്ക്കടിച്ചു. ലിന്റ ഹോള്‍മ്‌സ് എന്ന വൃദ്ധയാണ് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കും ചെവിയ്ക്കും സാരമായി പരിക്കേറ്റ ജോര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയുടെ മര്‍ദനമേറ്റ് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന വൃദ്ധന്‍ ഭാര്യയ്ക്ക് ഭ്രാന്തായി എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങി ഓടിയത്. സംഭവ സ്ഥലത്ത് പോലീസ് എത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ പറഞ്ഞ കാരണം കേട്ട് പോലീസുക്കാര്‍ ഞെട്ടി... സംഭവം നടന്നത് ഇങ്ങനെ...

സംഭവം നടന്നത്
മാര്‍ച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്. 78 കാരനായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നത് വയോധിക നേരിട്ട് കണ്ടതിനെ തുടര്‍ന്നാണ് ആക്രമിച്ചത്.
ആക്രമണം
ചുറ്റിക വെച്ച് ഭര്‍ത്താവിന്റെ തലയ്ക്ക് പലതവണ അടിയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും ചെവിയ്ക്കും സാരമായി പരിക്കേറ്റു.

പോലീസ് കേസ്
ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ ഭാര്യയ്ക്ക് 18 വർഷം തടവ് വിധിച്ചു.

കാരണം
ഭര്‍ത്താവിനെ ഉപദ്രവിക്കാനുണ്ടായ കാരണമാണ് രസകരം. പത്ത് വര്‍ഷമായി ഭര്‍ത്താവ് തന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല എന്നാണ് മുത്തശ്ശിയുടെ പ്രശ്‌നം. ഇത്രയും കാലം തന്റെ സെക്ഷ്വല്‍ ലൈഫ് നഷ്ടപ്പെട്ടത്തിലുള്ള ദേഷ്യമാണ് വൃദ്ധ തീര്‍ത്തത്.

10 വര്‍ഷം തിരികെ കിട്ടുമോ
തനിക്ക് നഷ്ടപ്പെട്ട 10 വര്‍ഷം ഭര്‍ത്താവിന് തിരികെ നല്‍കാന്‍ കഴിയുമോ എന്നാണ് വൃദ്ധയുടെ ചോദ്യം

വിവാഹം
ലിന്റയ്ക്ക് 15 വയസ്സുള്ളപ്പോഴാണ് ഇവരുടെ വിവാഹം നടക്കുന്നത്. അതില്‍ മക്കളും പേരക്കുട്ടികളും ഉണ്ട്.

ഭര്‍ത്താവിനെ കൊല്ലണം
തന്റെ ജീവിതത്തിന്റെ നല്ല കാലം നഷ്ടപ്പെടുത്തിയ ഭര്‍ത്താവിനെ കൊന്നു കളയണം എന്നാണ് ലിന്റെയുടെ ആവശ്യം.













Click it and Unblock the Notifications