ഗവേഷണ വിദ്യാര്‍ഥിനിയെ ഗൈഡ് പീഡിപ്പിച്ചു

ഗുല്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ നീലച്ചിത്രം കാണാന്‍ പ്രേരിപ്പിച്ചു എന്ന് പറഞ്ഞാണ് ഗവഷണ വിദ്യാര്‍ഥിനി പരാതിയുമായി രംഗത്തുവന്നത്. പഠനാവശ്യങ്ങള്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിക്കുന്നത്.
തീസിസ് പൂര്‍ത്തിയാക്കിത്തരാം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയോളം ഇയാള്‍ തട്ടിയെടുത്തതായും വിദ്യാര്‍ഥിനി പറയുന്നു. പരാതിയുമായി കോളേജ് അധികൃതരുടെപക്കലാണ് പെണ്‍കുട്ടി ആദ്യമെത്തിയത്. പിന്നീട് ഇവരുടെ നിര്‍ദ്ദേശം അനുസരിച്ച് പോലീസിലും പരാതി നല്‍കി. എന്നാല്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയ വിവരമറിഞ്ഞ് മുങ്ങിയിരിക്കുകയാണ് കഥാനായകനായ ഡോ. ദശരഥ് നായക്ക്. ഇയാള്‍ക്ക് വേണ്ടി പോലീസ് വലവിരിച്ചുകഴിഞ്ഞു.
പ്രോജക്ട് ജോലികളില്‍ സഹായിക്കാന്‍ എന്ന വ്യാജേനയാണ് ഇയാള്‍ പെണ്‍കുട്ടിയെ കാബിനിലേക്ക് വിളിപ്പിക്കാറുളളതത്രെ. എന്നിട്ട് അറിയാത്ത ഭാവത്തില്‍ കംപ്യൂട്ടറില്‍ നീലച്ചിത്രങ്ങള്‍ ഇടും. എന്താണ് പ്രതികരണമെന്ന് അറിയാനായി സ്‌ക്രീനിലേക്കും തന്റെ മുഖത്തേക്കും മാറിമാറി നോക്കിയിരിക്കലാണ് ഗൈഡിന്റെ പണിയെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ഗൈഡിന്റെ ഭാഗത്തുനിന്നും ശ്രമം നടന്നിതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications