എല്‍എല്‍ബി വിദ്യാര്‍ഥിനിയെ അമ്മയുടെ ലിവ് ഇന്‍ പാര്‍ട്ണര്‍ ബലാത്സംഗം ചെയ്തു!
ഗുഡ്ഗാവ്: 20 കാരിയായ നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുഡ്ഗാവിലെ ലക്ഷ്മണ്‍ വിഹാര്‍ ഫേസ് രണ്ടിലാണ് സംഭവം നടന്നത്. അമ്മയുടെ ലിവ് ഇന്‍ പാര്‍ട്ണറാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അകന്ന ബന്ധു കൂടിയാണ് ഇയാള്‍. അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.
സെക്ടര്‍ 5 ലെ പോലീസ് സ്റ്റേഷനിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പോലീസ് തന്റെ പരാതികള്‍ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് കാണിച്ച് പെണ്‍കുട്ടി പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഇടപെട്ട ശേഷമാണ് പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചതിന് ശേഷമാണത്രെ ഇവര്‍ ഭിവാനിയില്‍ നിന്നും ലക്ഷ്മി വിഹാറിലേക്ക് താമസം മാറ്റിയത്.

ചര്‍കി ദാദ്രി സ്വദേശിയായ ഓംപ്രകാശ് എന്നയാള്‍ ഇവരുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. തങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണ് എന്ന് അമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ചര്‍ക്കി ദാദ്രി സിവില്‍ കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു ഇയാള്‍. താമസിയാതെ ഇവര്‍ ഒരുമിച്ച് താമസിക്കാനും തുടങ്ങി.
ഓം പ്രകാശ് തന്നെ കുറെക്കാലമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാത്ത തക്കം നോക്കി കത്തിമുനയില്‍ നിര്‍ത്തിയാണത്രെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഓം പ്രകാശിനെ സഹായിച്ചു എന്നാരോപിച്ച് അമ്മയ്‌ക്കെതിരെയും പെണ്‍കുട്ടി പരാതി നല്‍കിയതായി എ സി പി ഹവാ സിംഗ് പറഞ്ഞു.












Click it and Unblock the Notifications