സൗദി നയതന്ത്രജ്ഞന്റെ ക്രൂരബലാത്സംഗങ്ങള്‍... നേപ്പാളി സ്ത്രീകള്‍ പറഞ്ഞത്
ഗുഡ്ഗാവ്: സൗദി നയതന്ത്രജ്ഞന്‍ ലൈംഗിക അടിമകാളിക്കിയ സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.
വീട്ടുജോലിയ്ക്ക് നിര്‍ത്തിയ നേപ്പാളി സ്ത്രീകള്‍ അതിക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്കാണ് ഇരയാക്കപ്പെട്ടതെന്നാണ് പറയുന്നത്. നയതന്ത്രജ്ഞന്‍ തന്റെ സുഹൃത്തുക്കള്‍ക്കും അതിഥികള്‍ക്കും തങ്ങളെ കാഴ്ചവച്ചിരുന്നതായും സ്ത്രീകള്‍ പറഞ്ഞു.

നേപ്പാളി സ്ത്രീകള്‍
നേപ്പാളില്‍ നിന്നുള്ള സ്ത്രീകളാണ് സൗദി നയതന്ത്രജ്ഞന്റെ വീട്ടില്‍ ലൈംഗിക അടിമകളായി ദുരിതമനുഭവിച്ചിരുന്നത്.

വീട്ടുജോലിക്കാര്‍
വീട്ടുജോലിയ്ക്ക് എന്ന് പറഞ്ഞാണ് ഇവനെ നേപ്പാളില്‍ നിന്ന് കൊണ്ടുവന്നത്. കൂട്ടത്തില്‍ പ്രായമായ സ്ത്രീയെ കൊണ്ടുവന്ന ഏജന്റിന് ഒരു ലക്ഷം രൂപയാണ് നല്‍കിയതത്രെ.

സൗദിയില്‍ പോയി
ഗുഡ്ഗാവിലെ വീട്ടില്‍ ജോലിയ്ക്ക് ചേര്‍ന്ന ഉടന്‍ തന്നെ നയതന്ത്രജ്ഞനും കുടുംബവും സൗദിയിലേയ്ക്ക് പോയിരുന്നു. അവര്‍ക്കൊപ്പം ഇവരേയും കൊണ്ടുപോയി.

തിരിച്ചെത്തിയപ്പോള്‍
പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷമാണ് ക്രൂരമായ പീഡനങ്ങള്‍ തുടങ്ങിയത്.

മസാജ്
നയതന്ത്രജ്ഞന്‍ എപ്പോഴും മസാജ് ചെയ്യാന്‍ ആവശ്യപ്പെ
ടുമായിരുന്നു. നഗ്നരാക്കി നിര്‍ത്തിയാണ് മസാജ് ചെയ്യാന്‍ ആവശ്യപ്പെടുക.

പ്രകൃതിവിരുദ്ധ പീഡനം
ക്രൂരവും പൈശാചികവും ആയ രീതിയില്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിച്ചു. പലതവണ ബലാത്സംഗം ചെയ്തു.

അതിഥികള്‍ക്ക് കാഴ്ചവച്ചു
വീട്ടിലെത്തുന്ന അതിഥികള്‍ക്കും നയതന്ത്രജ്ഞന്‍ തങ്ങളെ കാഴ്ചവച്ചു എന്നാണ് സ്ത്രീകള്‍ പറയുന്നത്. അവിടേയും ക്രൂരമായ ബലാത്സംഗങ്ങളാണ് നടന്നത്.

ഭീതിയുടെ ദിനങ്ങള്‍
ബലാത്സംഗത്തിന് പുറമേ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ വേറേയും ഉണ്ടായിരുന്നു. ബലാത്സംഗത്തെ എതിര്‍ക്കുകയോ ജോലി ഉപേക്ഷിയ്ക്കുമെന്ന് പറയുകയോ ചെയ്യുമ്പോഴായിരുന്നു ഇത്.

ഭക്ഷണം പോലും
രോഗബാധിരതായി ഏറെ നാള്‍ കഴിയേണ്ടി വന്നു. വിശപ്പും ഭയവും മാത്രമായിരുന്നു കൂട്ടിന്. പലദിവസങ്ങളിലും ഭക്ഷണം ലഭിച്ചില്ലെന്നും സ്ത്രീകള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications