കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സൗദി നയതന്ത്രജ്ഞനെ ഇന്ത്യയ്ക്ക് കിട്ടില്ല; പീഡനക്കേസിലെ പ്രതി സൗദിയിലെത്തി

Google Oneindia Malayalam News

ദില്ലി: ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍ വച്ച് നേപ്പാളി സ്ത്രീകളെ ക്രൂരമായ പീഡിപ്പിച്ച കേസിലെ പ്രതിയായ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇന്ത്യ വിട്ടു. സൗദി അറേബ്യ തന്നെ ഇയാളെ തിരിച്ചുവിളിച്ചു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്ര പരിരക്ഷ ഉള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍. സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയായ മജീദ് ഹസ്സന്‍ അഷൂര്‍ ആണ് പീഡന കേസില്‍ കുടുങ്ങിയത്.

ഇയാള്‍ രാജ്യം വിട്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഷൂര്‍ നിരപരാധിയാണെന്ന വാദത്തിലാണ് ഇപ്പോഴും സൗദി അധികൃതര്‍. നേപ്പാളി സ്ത്രീകള്‍ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിയ്ക്കുകയാണെന്നും അവര്‍ ആരോപിയ്ക്കുന്നു.

ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍

ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍

സൗദി എംബസി ഗുഡ്ഗാവില്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ വച്ചാണ് നയതന്ത്രജ്ഞന്‍ നേപ്പാളി സ്ത്രീകളെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയത്.

അമ്മയും മകളും

അമ്മയും മകളും

വീട്ടുജോലിയ്ക്കായി എത്തിയ അമ്മയും മകളും ആയിരുന്നു ഇവര്‍. പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും ഇവര്‍ ഇരയായിരുന്നു.

 രക്ഷപ്പെടുത്തിയത്

രക്ഷപ്പെടുത്തിയത്

ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത് പോലീസ് ആണ് ഇവരെ രക്ഷപ്പെടുത്തിയത്.

 മെഡിക്കല്‍ പരിശോധന

മെഡിക്കല്‍ പരിശോധന

ഫ്‌ലാറ്റ് റെയ്ഡ് ചെയ്താണ് ഇവരെ രക്ഷിച്ചത്. മെഡിക്കല്‍ പരിശോധനയിലും സ്ത്രീകള്‍ പീഡത്തിന് ഇരയായ കാര്യം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും സൗദി അറേബ്യ ഇക്കാര്യം അംഗീകരിയ്ക്കുന്നില്ല.

രക്ഷപ്പെടുത്തിയതോ

രക്ഷപ്പെടുത്തിയതോ

കേസില്‍ കുടുങ്ങാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സൗദി അറേബ്യ തിരിച്ചുവിളിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയുടെ ആവശ്യം തള്ളി

ഇന്ത്യയുടെ ആവശ്യം തള്ളി

ഉദ്യോഗസ്ഥനെ നിയമ നപടികള്‍ക്കായി വിട്ടു നല്‍കണം എന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളുകയായിരുന്നു.

കേസ് തുടരും

കേസ് തുടരും

എന്തായാലും പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരും. പക്ഷേ മുഖ്യ പ്രതി രാജ്യത്തില്ലാത്ത സ്ഥിതിയ്ക്ക് കേസിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

English summary
Saudi Arabia on Wednesday withdrew its diplomat, accused of raping his Nepali maids, after it refused to waive his diplomatic immunity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X