കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന് പോകുന്നവര്‍ വയാഗ്ര കൊണ്ടുപോകരുതേ...ഇനിയുമുണ്ട് ചില നിര്‍ദ്ദേശങ്ങള്‍

Google Oneindia Malayalam News

മുംബൈ: ഹജ്ജിന് വേണ്ടി യാത്ര തിരിയ്ക്കുന്ന ഇന്ത്യന്‍ സംഘത്തിന് ഹജജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ചസിഒഐ)യുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍. വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജക മരുന്നുകള്‍, സെക്ഷ്വല്‍ ഓയിലുകള്‍, ക്രീമുകള്‍, നീലച്ചിത്രമോ മറ്റോ ഉള്ള ഫോണുകള്‍ ഇവയൊന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ കൊണ്ട് പോകരുതെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം.

ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേയ്ക്ക് പോകുന്നവര്‍ സൗദി അറേബ്യയില്‍ നിരോധനുള്ള വസ്തുക്കള്‍ ഒന്നും തന്നെ കൊണ്ടുപോകരുതെന്നാണ ്‌നിര്‍ദ്ദേശം. ഓഗസ്റ്റ് 16നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ഹജ്ജിനായി പുറപ്പെട്ടത്. സെപ്റ്റംബര്‍ 22നാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക.

Pills

ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവര്‍ ലൈംഗികബന്ധം പുലര്‍ത്തരുതെന്നാണ് മത നേതാക്കള്‍ പറയുന്നത്. അതിനാല്‍ തന്നെ ലൈംഗിക ഉത്തേജക മരുന്നുകളും മറ്റും കൊണ്ടു പോകരുതെന്നും ഹജ്ജ് കമ്മിറ്റിയിലെ ഉന്നത മത നേതാക്കള്‍ പറയുന്നു

മാത്രമല്ല ഹജ്ജ് കര്‍മ്മത്തിനായി മക്കയിലും തുടര്‍ന്ന് മദീന സന്ദര്‍ശനത്തിനും എത്തുന്ന തീര്‍ഥാടകര്‍ മെനിഞ്ചിറ്റിസിനെതിരെയുള്ള വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുത്തിരിയ്ക്കണമെന്നും ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. വിശുദ്ധ നഗരങ്ങളില്‍ എത്തുന്നതിന് പത്ത് ദിവസം മുന്‍പെങ്കിലും വാക്‌സിനേഷന്‍ എടുക്കണെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. മാത്രമല്ല ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും കഌസുകളും സംഘടിപ്പിച്ചിരുന്നു.

English summary
Haj pilgrims advised against carrying Viagra, sexual oils, porn material
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X