ഗോവയില്‍ സെക്‌സ് റാക്കറ്റ് തകര്‍ത്തു: പിടിയിലായത് പ്രശസ്ത തെന്നിന്ത്യന്‍ നടി!
പനാജി: ഗോവയില്‍ പോലീസ് ഹൈ പ്രൊഫൈല്‍ സെക്‌സ് റാക്കറ്റ് തകര്‍ത്തു. തെന്നിന്ത്യന്‍ നടി അടക്കം ഒട്ടേറെ പേരെ അറസ്റ്റ് ചെയതു. ഗോവ പനാജിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. അറസ്റ്റിലായ നടി തെന്നിന്ത്യന്‍ സിനിമകളിലും ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
സെക്‌സ് റാക്കറ്റില്‍ നിന്നും കണ്ടെത്തിയ നടിയെ പോലീസ് ഇപ്പോള്‍ തങ്ങളുടെ സംരക്ഷണയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗോവയിലേക്ക് മോഡലുകളെയും നടികളെയും അനാശാസ്യത്തിനായി കൊണ്ടുവരുന്ന ഏജന്റിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയ്ഷ സയ്യദ് എന്നാണ് പിടിയിലായ യുവതിയുടെ പേര്.

തെലുങ്ക് - ഹിന്ദി ഭാഷകളില്‍ പ്രശസ്തയായ നടിയെയും കൂട്ടി മുംബൈയില്‍ നിന്നുമാണ് അയ്ഷ സയ്യദ് ഗോവയില്‍ എത്തിയത് എന്നാണ് അറിയുന്നത്. പ്രധാനപ്പെട്ട പല ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. അയ്ഷ സയ്യദ് നടിയെയും കൂട്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വരുന്നു എന്ന് പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാട് കാരന്‍ എന്ന വ്യാജേനയാണ് പോലീസ് ഹോട്ടലിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ പ്രശസ്ത തെലുങ്ക് നടിയായ ശ്വേത ബസുവിനെ ലൈംഗികവൃത്തിക്കിടെ പോലീസ് അറസ്റ്റ് ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. ബോളിവുഡ് ചിത്രമായ മക്ഡിയിലൂടെ ദേശീയ അവാര്‍ഡ് വാങ്ങിയിട്ടുണ്ട് ശ്വേത ബസു. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications