കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചു വയസുകാരനുമായി ഓറല്‍ സെക്‌സ്! എയ്ഡ്‌സ് രോഗിയായ 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു...

പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഇളയകുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

Google Oneindia Malayalam News

ദില്ലി: അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എയ്ഡ്‌സ് രോഗിയായ 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ദില്ലിയിലെ മണ്ഡവാളി മേഖലയിലാണ് സംഭവം. പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഇളയകുട്ടിയെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

വീടിന്റെ ടെറസില്‍ വെച്ചാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ടെറസില്‍ വെച്ച് ഇയാള്‍ കുട്ടിയെ നിര്‍ബന്ധിച്ച് വദനസുരതം ചെയ്യിപ്പിച്ചതായും കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരി 4 ശനിയാഴ്ചയും ഇയാള്‍ കുട്ടിയെ വീടിന്റെ ടെറസിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം...

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം...

ശനിയാഴ്ച വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് ചില മുറിവുകള്‍ കണ്ടതോടെയാണ് അമ്മയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും സംശയം വര്‍ധിപ്പിച്ചു.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

പ്രതി അറസ്റ്റില്‍...

പ്രതി അറസ്റ്റില്‍...

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പോലീസ് ഞെട്ടി...

പോലീസ് ഞെട്ടി...

അറസ്റ്റിലായതിന് ശേഷമാണ് താന്‍ എച്ച്‌ഐവി പോസീറ്റിവാണെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ എയ്ഡ്‌സ് രോഗിയാണെന്നും, ചികിത്സ തുടരുകയാണെന്നും പ്രതി പറഞ്ഞു.

കൗണ്‍സിലിംഗ് നല്‍കുന്നു...

കൗണ്‍സിലിംഗ് നല്‍കുന്നു...

പീഡനത്തിനിരയായ കുട്ടിയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ഇരകള്‍?

കൂടുതല്‍ ഇരകള്‍?

എയ്ഡ്‌സ് രോഗിയായ പ്രതി പ്രദേശത്തുള്ള മറ്റു കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെ സംബന്ധിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ആഴ്ചയില്‍ നാല് തവണ പീഡനം നടന്നു...

ആഴ്ചയില്‍ നാല് തവണ പീഡനം നടന്നു...

എയ്ഡ്‌സ് രോഗിയായ പ്രതി കുട്ടിയെ ഒരാഴ്ചക്കുള്ളില്‍ നാല് തവണയോളം പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വിവാഹ നിശ്ചയത്തിന് മൂന്ന് നാള്‍ ശേഷിക്കെ യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു...വിവാഹ നിശ്ചയത്തിന് മൂന്ന് നാള്‍ ശേഷിക്കെ യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു...

English summary
A 52-year-old HIV patient has been arrested for allegedly having "oral sex" with the minor son of his tenant in east Delhi's Mandawali area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X