ആലപ്പുഴയില്‍ ഹൗസ് ബോട്ട് പെണ്‍വാണിഭം
ആലപ്പുഴ: ടൂറിസത്തിന്റെ മറവില്‍ ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങളെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
കായലില്‍ ഹൗസ് ബോട്ടിലാണ് ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നത്. പോലീസിനെ ഭയക്കേണ്ടതില്ലെന്ന ഉറപ്പും ഇടപാടുകാര്‍ക്ക് പെണ്‍വാണിഭ സംഘം നല്‍കുന്നു.

20,000 രൂപ മുതല്‍ 30,000 രൂപവരെയാണ് ഒരു ദിവസത്തേക്ക് ഇവര്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്നത്. മലയാളികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആയ പെണ്‍കുട്ടികളെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ഏജന്റുമാര്‍ വഴിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടാല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സഹിതം കാണിച്ച് കൊടുക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ആണ് ദൃശ്യങ്ങള്‍ സഹിതം പെണ്‍വാണിഭ സംഘത്തെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഏജന്റ് ആയ സ്ത്രീയുടെ വാക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്- പ്രാദേശി പോലീസ് ഉദ്യോഗസ്ഥര്‍ പോലും ഇവരുടെ സ്വാധീനത്തിന് വഴങ്ങുന്നവരാണ്. ടൂറിസം സീസണില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പെണ്‍വാണിഭ സംഘങ്ങള്‍ ആലപ്പുഴയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയിലെ ഹൗസ് ബോട്ട് പെണ്‍വാണിഭത്തെ മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.
ആലപ്പുഴയിലെ ഹൗസ് ബോട്ട് പെണ്‍വാണിഭ സംഘങ്ങളെ കുറിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.












Click it and Unblock the Notifications