കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീരുമേട്ടില്‍ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ: ദില്ലിയിലും മുംബൈയിലും മാത്രമല്ല ക്രൂരമായ കൂട്ട ബലാത്സംഗങ്ങള്‍ നടക്കുന്നത്. നമ്മുടെ നാട്ടിലും ഇത്തരം ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ നിന്നാണ് ഈ ഞെട്ടിയ്ക്കുന്ന വാര്‍ത്ത. യുവതിയായ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു.

Gang Rape

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. അവശയായ യുവതിയെ അളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കാമുകനും കൂട്ടരും രക്ഷപ്പെട്ടു.

സ്ഥലത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് യുവതിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ ഒട്ടേറെ മുറിവുകള്‍ ഏറ്റ നിലയിലാണ് യുവതിയുള്ളത്. എങ്കിലും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.

English summary
Housewife gang raped by lover and his friends at Peerumedu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X