Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷക്കീലയ്‌ക്കൊപ്പം മറിയയും രേഷ്മയും സിന്ധുവും കേരളത്തില്‍ സൂപ്പര്‍ഹിറ്റായത് എങ്ങനെ..

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലും മറ്റും മലയാളത്തിലെ സോഫ്റ്റ് പോണ്‍ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തീയേറ്ററുകളില്‍ നിറഞ്ഞോടിയ ഷക്കീല ചിത്രമായ കിന്നാരത്തുമ്പികള്‍ തന്നെയാണ് ചര്‍ച്ചകളുടെ കേന്ദ്രം. ഷക്കീലയ്‌ക്കൊപ്പം രേഷ്മയും, സിന്ധുവും മറിയയും എല്ലാമുണ്ട്.

Read Also: ഫേസ്ബുക്കില്‍ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ ട്രെന്‍ഡിങ്.. തുടങ്ങിവെച്ചത് ദീപ നിശാന്ത്, ഹൈജാക്ക് ചെയ്ത് ലക്ഷ്മി നായര്‍!

Read Also: ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ഇന്റര്‍നെറ്റില്‍ പരക്കുന്നു.. വീഡിയോ വൈറലാകുന്നത് വാട്സ് ആപ്പിലും യൂട്യൂബിലും!

കഥാമൂല്യം കൊണ്ടും നിര്‍മിതി കൊണ്ടും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന മലയാളം സിനിമ എങ്ങനെയാണ് സോഫ്റ്റ് പോണിലേക്ക് വഴി മാറിയത്. പ്രവാസികള്‍ക്കെന്താണ് ഈ മാറ്റത്തിലുള്ള പങ്ക്. പണ്ട് മുതലേ മേനിപ്രദര്‍ശനം ഉണ്ടായിരുന്നെങ്കിലും ബിറ്റ് ചിത്രങ്ങള്‍ ഒരു തരംഗമായത് രണ്ടായിരത്തിന്റെ തുടക്കം മുതലാണ്. മലയാള സിനിമ സോഫ്റ്റ് പോണ്‍ ഇന്‍ഡസ്ട്രിയായി മാറിയ വഴികള്‍..

മല്ലു താരങ്ങള്‍

മല്ലു താരങ്ങള്‍

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളില്‍ മല്ലു എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. മല്ലു ആന്റി, മല്ലു വീഡിയോസ്, മല്ലു പോണ്‍, മല്ലു ആക്ട്രസ്, മല്ലു ഷക്കീല, മല്ലു രേഷ്മ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത സെര്‍ച്ച് റിസള്‍ട്ടുകള്‍ കാണാം. ഇതെല്ലാം ഒരു ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതല്ല. വര്‍ഷങ്ങളായി മലയാളം സിനിമയെ സമ്പുഷ്ടമാക്കിയ ബിറ്റ് രംഗങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്.

തരംഗമാക്കിയത് കിന്നാരത്തുമ്പികള്‍

തരംഗമാക്കിയത് കിന്നാരത്തുമ്പികള്‍

2000 ത്തിലാണ് കിന്നാരത്തുമ്പികള്‍ എന്ന സോഫ്റ്റ് പോണ്‍ ചിത്രം മലയാളത്തില്‍ പുതിയൊരു തരംഗത്തിന് തുടക്കം കുറിച്ചത്. എ ക്ലാസെന്നോ സി ക്ലാസെന്നോ വ്യത്യാസമില്ലാതെ കിന്നാരത്തുമ്പികള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടി. മലയാളത്തിന് ഒരു പുതിയ താര റാണിയെ കിട്ടി. പേര് ഷക്കീല.

സൂപ്പര്‍താരങ്ങള്‍ നിഷ്പ്രഭരായി

സൂപ്പര്‍താരങ്ങള്‍ നിഷ്പ്രഭരായി

ആന്ധ്രയില്‍ ജനിച്ച ഷക്കീല എന്ന മുസ്ലിം യുവതിക്ക് മുന്നില്‍ സൂപ്പര്‍താരങ്ങള്‍ പോലും നിഷ്പ്രഭരായി. ഷക്കീലയെന്ന നടിയെ കേരളം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്തു. വര്‍ഷങ്ങളോളം മാംസക്കൊഴുപ്പില്‍ മലയാളിയുടെ ചൂടുളള നിശ്വാസങ്ങളെയും സിനിമാ കാഴ്ചകളെയും തളച്ചിട്ട ഷക്കീല ഒറ്റയ്ക്കായിരുന്നില്ല.

ഇവരാണ് ആ നായികമാര്‍

ഇവരാണ് ആ നായികമാര്‍

ഷക്കീലച്ചിത്രങ്ങള്‍ എന്നാണ് ഈ സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ പൊതുവില്‍ അറിയപ്പെട്ടത്. ഒപ്പം രേഷ്മ, മറിയ, ബാബിലോണ, അല്‍ഫോണ്‍സ, ബിന്ദു, സിന്ധു എന്നിങ്ങനെ എത്രയോ നടിമാരും. അരക്കെട്ടിന് മുകളില്‍ പൂര്‍ണ നഗ്‌നരായി പ്രത്യക്ഷപ്പെട്ട ഇവര്‍ അക്ഷരാര്‍ഥത്തില്‍ തീയേറ്ററുകള്‍ അടക്കി വാണു.

ഒരേ കഥ ഒരേ പാറ്റേണ്‍

ഒരേ കഥ ഒരേ പാറ്റേണ്‍

കഥയും ക്ലൈമാക്‌സും കാണാനായിരുന്നില്ല ആളുകള്‍ തീയറ്ററില്‍ കയറിയത്. അത് ഈ പറഞ്ഞ നടിമാരെ കാണാനായിരുന്നു. ഒരേ വീട്, ഒരേ കട്ടില്‍, ഒരേ നായികാ നായകന്മാര്‍. ഒരേ ചലനങ്ങള്‍, ഭാവങ്ങള്‍ - ഇതായിരുന്നു ഈ ബി ഗ്രേഡ് ചിത്രങ്ങളുടെ റെസിപ്പീ. പക്ഷേ ഇത് കാണാനും ആളുകളെത്തി. മിന്നല്‍ വേഗത്തില്‍ തിരക്കഥകളും സിനിമകളും പിറന്നു.

അതുവരെ കണ്ടത് എന്താണ്

അതുവരെ കണ്ടത് എന്താണ്

കെ എസ് ഗോപാലകൃഷ്ണന്‍, ക്രോസ്‌ബെല്‍റ്റ് മണി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ തിരുകിക്കേറ്റുന്ന ബിറ്റുകളായിരുന്നു അതുവരെ പ്രേക്ഷകര്‍ കണ്ടത്. ഇതില്‍ സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവില്ലാത്ത രംഗങ്ങളും ഉണ്ടായിരുന്നു. ഇതിന് പകരമാണ് തങ്ങള്‍ക്ക് പരിചിതരായ നടിമാരുടെ രംഗങ്ങള്‍ കാണികള്‍ക്ക് കിട്ടിത്തുടങ്ങിയത്.

പ്രവാസികള്‍ക്കെന്ത് കാര്യം

പ്രവാസികള്‍ക്കെന്ത് കാര്യം

കയ്യില്‍ ഇഷ്ടംപോലെ പണമുള്ളവരും എന്നാല്‍ കുടുംബത്തില്‍ നിന്നും അകന്നുകഴിയുന്നവരുമായ പ്രവാസികളായിരുന്നു സോഫ്റ്റ് പോണ്‍ ബിസിനസിനെ താങ്ങിനിര്‍ത്തിയത് എന്നും പറയപ്പെടുന്നുണ്ട്. ഇവരെ ലാക്കാക്കിയാണത്രെ പല ചിത്രങ്ങളും നിര്‍മിക്കപ്പെട്ടത് തന്നെ. സിഡിയായും കാസറ്റായും ഇവ വിദേശങ്ങളിലേക്ക് പറന്നു.

സില്‍ക്ക് സ്മിതയിലൂടെ

സില്‍ക്ക് സ്മിതയിലൂടെ

ആന്ധ്രക്കാരി തന്നെയായ സില്‍ക്ക് സ്മിതയായിരുന്നു അതുവരെ മലയാളിക്കുണ്ടായിരുന്ന ഒരു ചൂടന്‍ നടി. കാമം കലങ്ങിക്കിടന്ന കണ്ണുകളായിരുന്നു സില്‍ക്ക് സ്മിതയുടെ പ്രത്യേകത. എന്നാല്‍ സ്മിത അത്രയ്‌ക്കൊന്നും മേനി പ്രദര്‍ശനം നടത്തിയിരുന്നില്ല. സില്‍ക്ക് സ്മിത തുടങ്ങിവെച്ച സോഫ്റ്റ് ചിത്രങ്ങളുടെ പൂര്‍ണതയാണ് ഷക്കീല - മറിയ - രേഷ്മ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ കണ്ടത്.

അതിനും മുമ്പേ ഇവിടെയുണ്ട്

അതിനും മുമ്പേ ഇവിടെയുണ്ട്

സീമയുടെ അവളുടെ രാവുകള്‍, ജയഭാരതിയുടെ രതിനിര്‍വേദം, ഇണ, ഈറ്റ, തകര, ആദിപാപം, ലയനം തുടങ്ങി സെക്‌സിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകള്‍ ഇവിടെ മുമ്പും ഇറങ്ങിയിരുന്നു. എന്നാല്‍ പ്രമുഖ നടിമാര്‍ തന്നെ അഭിനയിച്ച ആ സിനിമകളൊന്നും പരിധി വിട്ടില്ല. കോടാമ്പക്കത്തെ വാടക വീടുകളില്‍ മലയാള സിനിമയെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ച നടിമാര്‍ക്ക് ഇത്തരം കുളിരൊന്നും ഉണ്ടായിരുന്നില്ല.

ചരിത്രം സൃഷ്ടിച്ച സിനിമകള്‍

ചരിത്രം സൃഷ്ടിച്ച സിനിമകള്‍

ഷക്കീലച്ചിത്രത്തിലൂടെ സിനിമയിലെത്തിയ രേഷ്മ എണ്ണമറ്റ രതിചിത്രങ്ങളിലെ നായികയായി. മലയാള സിനിമയില്‍ ടോപ്പ് ലെസ് തരംഗത്തിന് തുടക്കമിട്ടത് രേഷ്മയാണ്. ഷക്കീല, രേഷ്മ, സജിനി, മറിയ എന്നിവരുടെ ചിത്രങ്ങള്‍ കേരളത്തിനകത്തും പുറത്തും ചരിത്രം സൃഷ്ടിച്ചവയാണ്. സിനിമയില്‍ ചേര്‍ക്കാത്ത പല രംഗങ്ങളും ഇന്റര്‍നെറ്റിലെത്തി.

ഇന്റര്‍നെറ്റില്‍ ഇപ്പോഴും

ഇന്റര്‍നെറ്റില്‍ ഇപ്പോഴും

ഷക്കീല ഇത്തരം ചിത്രങ്ങളിലെ അഭിനയം പൂര്‍ണമായും നിര്‍ത്തി. രേഷ്മയും മറ്റുള്ളവരും കുറച്ച് കാലം കൂടി തുടര്‍ന്നു. പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി എന്നായിരുന്നു രേഷ്മയെക്കുറിച്ച് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ഇപ്പോഴും ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളില്‍ വലിയ ഡിമാന്‍ഡാണ് ഈ മല്ലു നടിമാരുടെ വീഡിയോകള്‍ക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions