പെണ്‍വാണിഭത്തില്‍ കുട്ടികളെ ഉപയോഗിയ്ക്കുന്നത് ഇങ്ങനെ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ എങ്ങനെയാണ് പെണ്‍വാണി സംഘങ്ങള്‍ ഉപയോഗിയ്ക്കുന്നത്...? മലയാളികള്‍ക്ക് മുന്നില്‍ ഒരു സിനിമയായിത്തന്നെ അതിന് ഉത്തരമുണ്ട്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'തിര' എന്ന സിനിമ.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് മയക്കുമരുന്ന് നല്കി അവരുടെ പ്രതികരണ ശേഷി തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് പെണ്‍വാണിഭ സംഘങ്ങളുടെ രീതി. ഇക്കാര്യം സിനിമയിലെ കേന്ദ്ര കഥാപാത്രമായ ശോഭന വ്യക്തമാക്കുന്നുണ്ട്.
രാഹുലും രശ്മിയും അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണവും ഇത്തരം ചില വിവരങ്ങളിലേയ്ക്കാണ് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് മനോരമ ഓണ്‍ലൈനില്‍ ഒരു പരമ്പര തന്നെ തുടങ്ങിയിട്ടുണ്ട്.

ആണ്-പെണ് വ്യത്യാസം
പുതിയ കാലക്രമത്തില്‍ ലൈംഗിക കച്ചവടത്തില്‍ ആണ്കുട്ടിയെന്നോ, പെണ്കുട്ടിയെന്നോ വ്യത്യാസമല്ല. പ്രായപൂര്ത്തിയാകാത്തവര്ക്കാണത്രെ ഡിമാന്റ്.

മയക്കുമരുന്ന്
മയക്കുമരുന്ന് നല്‍കിയാണ് താന്‍ ആദ്യമായി പീഡിപ്പിയ്ക്കപ്പെട്ടതെന്ന് രാഹുല്‍-രശ്മി പെണ്‍വാണിഭ കേസില്‍ പോലീസ് രക്ഷിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഈ കേസില്‍ മാത്രമല്ലത്രെ ഇത്.

പ്രതികരിയ്ക്കാനാകാതെ
സ്ഥിരമായി മയക്കുമരുന്നുകള്‍ നല്കി കുട്ടികളുടെ പ്രതികരണ ശേഷി തന്നെ ഇല്ലാതാക്കുകയാണ് ഇത്തരം സംഘങ്ങളുടെ പരിപാടി. പിന്നീട് ആവശ്യക്കാര്‍ക്ക് എത്തിയ്ക്കും.

ഒന്നും ചെയ്യാനാകാതെ
ഒന്ന് രക്ഷപ്പെടണം എന്ന് ആഗ്രഹിയ്ക്കാന് പോലും ചിലപ്പോള്‍ ഈ കുട്ടികള്‍ക്ക് കഴിഞ്ഞോളണം എന്നില്ല. രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉപയോഗിയ്ക്കാനുള്ള മാനസികാവസ്ഥ പോലും ഇവരില്‍ അപ്രത്യക്ഷമാക്കപ്പെടും.

നവമാധ്യമങ്ങള്‍
നവമാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ആണ് ഇപ്പോള്‍ പെണ്‍വാണിഭ സംഘങ്ങള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നത്. എല്ലാം രഹസ്യമെന്ന വിശ്വാസത്തിലാണിത്.

പെരുകുന്ന പീഡനം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേര്‍ക്കുള്ള ലൈംഗിക പീഡനങ്ങളില്‍ 4,530 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാംസക്കച്ചവടം
അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 4,530 കേസുകള്‍. അതിന്റെ ഇരുപത് ശതമാനവും ലൈംഗിക കച്ചവടത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടതാണെത്രെ. തൊള്ളായിരത്തോളം കേസുകള്‍...!

സിനിമ പറഞ്ഞ കഥ
ഹൈദരാബാദിലെ സംഭവങ്ങളായിരുന്നു വിനീത് ശ്രീനിവാസന്റെ സിനിമയില്‍ പറഞ്ഞത്. എന്നാല്‍ കേരളവും ഇപ്പോള്‍ അതിന്റെ പാതയില്‍ തന്നെയാണെന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരം.

വാണിഭ സംഘം മാത്രം?
പെണ്‍വാണിഭ സംഘങ്ങള്‍ മാത്രം പിടിയ്ക്കപ്പെട്ടാല്‍ മതിയോ? പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ദാഹത്തോടെ വിലകൊടുത്ത് വാങ്ങുന്ന സാമൂഹ്യവിരുദ്ധരേയും പിടികൂടേണടതില്ലേ...?

എത്രപേരെ പിടിയ്ക്കും
ലക്ഷങ്ങള്‍ നല്‍കിയാണ് പലരും പെണ്‍വാണിഭ സംഘങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നത്. പെണ്‍വാണിഭ സംഘങ്ങള്‍ പിടിയിലാകുന്നുണ്ടെങ്കിലും സമൂഹത്തില്‍ പണത്തിന്റെ ഹുങ്കില്‍ ജീവിയ്ക്കുന്ന പകല്‍ മാന്യന്മാര് മാത്രം പിടിയിലാകാത്തതെന്തേ...?
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications