കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17കാരിക്ക് എയ്ഡ്‌സ് കൊടുത്ത ഷുഗര്‍ ഡാഡി.. ഈ കഥ കേട്ടാല്‍ കരഞ്ഞുപോകും!

  • By Desk
Google Oneindia Malayalam News

2009 ആഗസ്ത് 15 ഉച്ചയ്ക്ക് ഒരു മണിക്കാണ് ലിബോഗാങ് മോത്സുമി എന്ന 17 കാരിക്ക് അത് കിട്ടിയത്. അത് എന്നാല്‍ എയ്ഡ്‌സ് എന്ന മാരകരോഗം. അത് കൊടുത്തതോ മോത്സുമിയെക്കാള്‍ വളരെ വളരെ സീനിയറായ ഒരു ഷുഗര്‍ ഡാഡിയും. അന്ന് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന് മോത്സുമി പറയുന്നു. എയ്ഡ്‌സ് എന്ന് കേട്ടിട്ടുണ്ടായിരുന്നു. എയ്ഡ്‌സിന് മുഖമുണ്ട് എന്നായിരുന്നു അന്ന് ഈ 17 കാരി വിശ്വസിച്ചിരുന്നത്.

<strong>ബെംഗളൂരുവില്‍ കബാലിക്ക് നിരോധനം; ടിക്കറ്റെടുത്തവര്‍ എന്ത് ചെയ്യും?</strong>ബെംഗളൂരുവില്‍ കബാലിക്ക് നിരോധനം; ടിക്കറ്റെടുത്തവര്‍ എന്ത് ചെയ്യും?

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് ഈ ഷുഗര്‍ ഡാഡീസ്. പഠിക്കാന്‍ വേണ്ടി എത്തിയ പെണ്‍കുട്ടികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പണം വേണം. ഫീസടക്കാനും വസ്ത്രങ്ങള്‍ വാങ്ങാനും ചുറ്റിയടിക്കാനും അങ്ങനെയങ്ങനെ പല ആവശ്യങ്ങള്‍ക്ക്. ഈ പണം ഷുഗര്‍ ഡാഡി കൊടുക്കും. പകരം അവര്‍ക്ക് വേണ്ടത് ഒന്ന് മാത്രം. സെക്‌സ്. മോത്സുമിക്ക് മാരകരോഗമായ എയ്ഡ്‌സ് നല്‍കിയതും ഇങ്ങനെ ഒരു ഷുഗര്‍ ഡാഡിയാണ്. വായിക്കൂ...

എയ്ഡ്‌സ് വരുന്ന വഴി

എയ്ഡ്‌സ് വരുന്ന വഴി

മോത്സുമിയുടെ നാടായ ദക്ഷിണാഫ്രിക്കയില്‍ മാത്രം എഴുപത് ലക്ഷം എയ്ഡ്‌സ് രോഗികളാണ് ഉള്ളത് എന്നാണ് കണക്ക്. ചെറിയ പെണ്‍കുട്ടികളില്‍ എയ്ഡ്‌സ് പകര്‍ത്തുന്നത് വളരെ പ്രായമായ പുരുഷന്മാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

അനുഗ്രഹം ഇങ്ങനെ

അനുഗ്രഹം ഇങ്ങനെ

പണമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് സഹായവുമായി എത്തുന്നവരാണ് ഈ ഷുഗര്‍ ഡാഡിമാര്‍. പഠിക്കാന്‍ ഫീസടക്കാനും വസ്ത്രങ്ങള്‍ വാങ്ങാനുമൊക്കെയുള്ള പണം ഇവര്‍ കൊടുക്കും. പകരം അവര്‍ക്ക് സെക്‌സ് മാത്രം മതി. സെക്‌സിലൂടെ എയ്ഡ്‌സ് പകരുന്നു.

ഒരാഴ്ചയില്‍ 200 പേര്‍

ഒരാഴ്ചയില്‍ 200 പേര്‍

ദക്ഷിണാഫ്രിക്കയില്‍ ഓരോ ആഴ്ചയിലും 17നും 24നും ഇടയില്‍ പ്രായമുളള 2000 പെണ്‍കുട്ടികള്‍ക്ക് എയ്ഡ്‌സ് പിടിപെടുന്നു എന്നാണ് കണക്കുകള്‍. 15നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ എയ്ഡ്‌സ് വരാനുള്ള സാധ്യത ഇതേ പ്രായത്തിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് എട്ട് മടങ്ങ് അധികമാണത്രെ.

ആരാണ് നല്‍കുന്നത്

ആരാണ് നല്‍കുന്നത്

ഇരുപതുകളിലുള്ള അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്കും എയ്ഡ്‌സ് പകര്‍ന്നുകൊടുക്കുന്നത് കുറഞ്ഞത് പത്ത് വയസ്സെങ്കിലും കൂടുതലുള്ള പുരുഷന്മാരണത്രെ. എന്ന് വെച്ചാല്‍ മുപ്പതുകളിലും നാല്‍പ്പതുകളിലും ഉള്ളവര്‍.

കോണ്ടത്തിന്റെ ഉപയോഗം

കോണ്ടത്തിന്റെ ഉപയോഗം

ഷുഗര്‍ ഡാഡിമാരുടെ കൂടെ പോകുന്ന പെണ്‍കുട്ടികളില്‍ പലരും എയ്ഡ്‌സ് എന്ന് കേട്ടിട്ട് കൂടി ഉണ്ടാകില്ല. അറിയുന്നവര്‍ക്കാകട്ടെ ഉപയോഗിക്കാന്‍ പറ്റണമെന്നും ഇല്ല. ഷുഗര്‍ ഡാഡിമാരുടെ സൗകര്യവും താല്‍പര്യവും കൂടി നോക്കണ്ടേ..

മാരകമായ അപകടം

മാരകമായ അപകടം

എയ്ഡ്‌സിനെതിരായ പോരാട്ടത്തെ പലപ്പോഴും തോല്‍പിക്കുന്നത് ഷുഗര്‍ ഡാഡിമാരാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ഇതില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ പുരുഷന്മാര്‍ക്കൊപ്പം പോകുന്നവരാണ്.

English summary
How Sugar daddies becomes a threat to AIDS fight?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X