വീക്കെന്‍ഡില്‍ മാത്രമല്ല, വീക്ക് ഡേയിലും സെക്സ് തകര്‍ക്കാം.. പഠനങ്ങള്‍ തരുന്ന ഹോട്ട് ടിപ്സ് ഇതാ!
വീക്കെന്‍ഡ് എന്ന് വെച്ചാല്‍ അതിന് വേണ്ടിയുള്ളതാണ് എന്നൊരു ക്ലീഷേ ചൊല്ല് തന്നെയുണ്ട്. സെക്സേ, അതിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. ഒരിത്തിരി ഒന്ന് മനസ് വെച്ചാല്‍ വീക്ക് ഡേയ്സും വീക്കെന്‍ഡ് പോലെ തന്നെ ആസ്വദിക്കാം. അല്ലെങ്കിലും വീക്ക് ഡേയ്സില്‍ സെക്സ് പാടില്ല എന്ന് നിയമമൊന്നും ഇല്ലല്ലോ. പ്രായോഗികമായ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ട് എന്ന് മാത്രം.
ഒരിത്തിരി മനസ് വെച്ചാല്‍ ഇവയൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. പക്ഷേ എങ്ങനെ. ഇതാ ഇവിടെ കുറച്ച് വിഗദ്ധര്‍ തരുന്ന ടിപ്സ്. ഓരോ ദിവസവും എങ്ങനെ ആഘോഷകരമാക്കാം. ജോലിയിലെ സ്ട്രസും ടെന്‍ഷനും മാറ്റിവെച്ച് വീക്ക് ഡേയ്സും ആഹ്ലാദകരമാക്കാനുള്ള കുറുക്കുവഴികളാണ് ഇവ. തിങ്കള്‍ മുതല്‍ വെള്ളി വരെ.. അപ്പോള്‍ തുടങ്ങുകയല്ലേ...

തിങ്കളാഴ്ച വ്രതമല്ല
നല്ല തുടക്കം പാതിയായി എന്നല്ലേ. തിങ്കളാഴ്ച വ്രതമൊക്കെ വെറും പാട്ടില്‍ മാത്രം മതി. പങ്കാളിയെ പാട്ടിലാക്കാന്‍ വ്രതത്തിനെക്കാളും നല്ല വഴികള്‍ വേറെയുണ്ട്. നല്ലൊരു സിനിമയായാലോ. കുറച്ച് സ്പൈസി തന്നെ ആയിക്കോട്ടെ. എന്ത് ചെയ്യണം എന്നതിന്റെ ഒരു ഗൈഡായി സിനിമയെ കാണാതിരുന്നാല്‍ മതി. സിനിമയില്‍ കണ്ടത് പോലെ കാര്യങ്ങള്‍ നടക്കണം എന്ന് വാശിപിടിക്കരുതെന്നര്ഥം.

ചൊവ്വാദോഷം മാറ്റാന്‍
തിങ്കളാഴ്ചത്തെ സിനിമ ഗുളിക എങ്ങനെയുണ്ടായിരുന്നു. എങ്ങനെ ആയിരുന്നാലും ചൊവ്വാഴ്ച നമുക്ക് മറ്റൊരു അന്തരീക്ഷം സൃഷ്ടിച്ച് നോക്കാം. നേരിയ വെളിച്ചത്തില്‍ ഒരു ഭക്ഷണം. ഭക്ഷണത്തിന് അല്പം വീര്യം പകരാന്‍ തണുത്ത വൈന്‍. അധികമാകരുത് കേട്ടോ. മദ്യം അധികമായാല്‍ പെര്‍ഫോമന്‍സ് കുറയുമെന്ന് ഷേക്സ്പിയറ് വരെ പറഞ്ഞിട്ടുണ്ട്.

ബുധനാഴ്ച ഒന്നിച്ചൊരു വര്‍ക്കൗട്ട്
വര്‍ക്ക് ഔട്ട് എന്ന് വെച്ചാല്‍ അതല്ല. അതിന് വേണ്ടിയുള്ള സ്റ്റേജ് ഒരുക്കുന്ന കാര്യമാണ് പറയുന്നത്. ആരോഗ്യപരിപാലനം. ഒന്നിച്ചൊരു നടത്തം. കുറച്ച് ഓട്ടം. ജോഗിങ്. ജിമ്മില്‍ കളികള്‍.. എല്ലാം ഒരുമിച്ച്. അവസാനം തികച്ചും സ്വാഭാവികമായി ഒരു ക്ലൈമാക്സും. സംഗതി കലക്കും അല്ലേ.

വ്യാഴാഴ്ച പുറത്ത്
ങേ വീക്കെന്‍ഡില്‍ അല്ലേ പുറത്ത് പോകുക എന്നൊരു സംശയമുണ്ട് അല്ലേ. ഇത് നീണ്ട യാത്രയൊന്നും അല്ല കേട്ടോ. ഇത് ഒരൊറ്റ ദിവസത്തേക്ക് വേണ്ടിയുള്ള ഔട്ടിങാണ്. ഒരു വ്യത്യസ്തത. അത്രേയുള്ളൂ. ജോലികളെല്ലാം ഒതുക്കി നേരത്തെ ബുക്ക് ചെയ്ത ഒരു ഹോട്ടല്‍ മുറിയില്‍ കയറിപ്പറ്റുക. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളും.

വെള്ളിയാഴ്ച ഇങ്ങെത്തിയില്ലേ
വെള്ളിയാഴ്ച രാത്രിയെക്കുറിച്ചാണ് നമ്മള് ഇനി പ്ലാന്‍ ചെയ്യേണ്ടത്. വെളളിയാഴ്ച രാത്രി എന്ന് പറഞ്ഞാല്‍ വീക്കെന്‍ഡ് ഇങ്ങെത്തിക്കഴിഞ്ഞു. പ്രത്യേകിച്ച് എന്ത് പ്ലാന്ചെയ്യാന്. വീക്ക് ഡേയ്സില്‍ വിട്ടുപോയ കാര്യങ്ങള്‍ ആലോചിക്കാം. വീക്കെന്‍ഡില്‍ എന്ത് ചെയ്യണമെന്ന് പ്ലാന്‍ ചെയ്യാം. ആരെ കാണാന്‍ പോകാനുണ്ടോ നേരെ അവരുടെ അടുത്തേക്ക് പോകട്ടെ വണ്ടി. യാത്രയ്ക്കിടയില്‍ അല്പം ലഹരിയും ആകാം.

മറ്റ് ടിപ്സുകള്‍
സെക്സിന്റെ കാര്യം പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്ന കാര്യമാണിത്. അത് ശരിയാണ് താനും. എന്നും ഒരേ സ്ഥലത്ത് ആയിപ്പോകരുത്. വ്യത്യസ്തമായ സ്ഥലങ്ങള്‍, സാഹചര്യങ്ങള്‍, പരിക്ഷിക്കുക. അടുക്കള, ലിവിങ് റൂം ഇങ്ങനെ ഇങ്ങനെ..

കുറച്ചുകൂടി ഓപ്പണ്‍ ആയാലോ
ഓപ്പണ്‍ സ്ഥലത്ത് വെച്ച് സെക്സോ... കേട്ടപ്പോള്‍ തന്നെ ഞെട്ടിയോ. ആഗ്രഹം മാത്രം പോര, കുറച്ച് ഗട്ട്സും വേണം. എത്ര ധൈര്യമുണ്ടെങ്കിലും സിറ്റി ലൈഫിനിടയിലൊന്നും ശ്രമിച്ചുനോക്കേണ്ട കേട്ടോ. വിജനമായ സ്വസ്ഥമായ സ്ഥലങ്ങളാണ് ഇതിന് റെക്കമെന്‍ഡ് ചെയ്യപ്പെടുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications