കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്ത് 'സെക്‌സ്' നടക്കുമോ? നടന്നാല്‍ തന്നെ ഗര്‍ഭിണിയാകുമോ? അതും കഴിഞ്ഞ് പ്രസവിക്കാന്‍ പറ്റുമോ?

  • By Desk
Google Oneindia Malayalam News

ഭൂമി അത്ര സുരക്ഷിതമല്ലെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റ് ഗ്രഹങ്ങള്‍ അന്വേഷിച്ച് ആളുകള്‍ ഇറങ്ങിത്തുടങ്ങിയത്. 2024 ല്‍ ചൊവ്വയിലേക്കുള്ള മനുഷ്യരുടെ ആദ്യ 'വണ്‍വേ ട്രിപ്പ്' നടത്തും. പിന്നീടങ്ങോട്ട് ചൊവ്വയില്‍ മനുഷ്യകുലം പച്ചപിടിക്കും എന്നൊക്കെയാണ് പറയുന്നത്.

എങ്ങനെയാണ് തങ്ങളുടെ കന്യകാത്വം നഷ്ടമായത്... 25 സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍

അഭയാര്‍ത്ഥികളുമായി സെക്‌സ് ചെയ്യുന്ന ബ്രിട്ടീഷ് യുവതികള്‍ ... ദിവസത്തില്‍ പലതവണ, പലരുമായി, പതിവായി

സെക്‌സ് ചെയ്യുന്തോറും പുരുഷന്‍മാര്‍ ദൈവവിശ്വാസികളായിക്കൊണ്ടിരിക്കുമെന്ന് പഠനം!!! കാരണമെന്ത്?

ഒരുപക്ഷേ ആളുകളെ ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ അത്ര വലിയ പ്രശ്‌നം ഒന്നും ഉണ്ടാകില്ല. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടുണ്ടല്ലോ... നമ്മുടെ അന്ത്രാരാഷ്ട്ര ബഹിരാകാശ നിലയത്തിലും ആളുകളുണ്ടല്ലോ...

പക്ഷേ, മനുഷ്യ വംശം അവിടെ തുടരണണെങ്കില്‍ കുട്ടികളുണ്ടാകണം. കുട്ടികളുണ്ടാകണമെങ്കില്‍ സെക്‌സ് നടക്കണം. ഗുരുത്വാകര്‍ഷം ഇല്ലാത്ത സ്ഥലത്ത് ഇത് വല്ലതും നടക്കുമോ?

സെക്‌സ് ഇല്ലാതെ

സെക്‌സ് ഇല്ലാതെ

മനുഷ്യ വംശം നിലനില്‍ക്കാന്‍ സെക്‌സ് അത്യാവശ്യമാണ്. അതില്ലാതെ പ്രത്യുത്പാദനം നടക്കില്ലല്ലോ(കൃത്രിമ ഗര്‍ഭധാരണം പോലുളള കാര്യങ്ങളെ തള്ളിക്കൊണ്ടല്ല ഇത് പറയുന്നത്). ചൊവ്വയില്‍ പോയാലും ശൂന്യാകാശത്ത് പോയാലും കാര്യങ്ങള്‍ അങ്ങനെ തന്നെ.

ബഹിരാകാശത്ത്

ബഹിരാകാശത്ത്

ബഹിരാകാശത്ത് നേരെ ചൊവ്വേ നടക്കാന്‍ പോലും കഴിയില്ല. പ്രത്യേക വസ്ത്രവും സംവിധാനങ്ങളും വേണം ജീവിക്കാന്‍ തന്നെ. അപ്പോള്‍ അങ്ങനെ ഒരു സാഹചര്യത്തില്‍ സെക്‌സ് ചെയ്യാന്‍ സാധ്യമാകുമോ?

ഗുരുത്വാകര്‍ഷണം

ഗുരുത്വാകര്‍ഷണം

ഭൂഗുരുത്വാകര്‍ഷം ഉള്ളതുകൊണ്ടാണ് നമ്മളിവിടെ നടക്കുന്നതും കിടക്കുന്നതും ഓടുന്നതും സെക്‌സ് ചെയ്യുന്നതും എല്ലാം. ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയാണ്. അവിടെ കെട്ടിപ്പിടിച്ച് നില്‍ക്കുക തന്നെ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.

അങ്ങനെ ചെയ്താല്‍ തന്നെ

അങ്ങനെ ചെയ്താല്‍ തന്നെ

നേരത്തെ പറഞ്ഞ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് സെക്‌സ് ചെയ്തു എന്ന് തന്നെ വിചാരിക്കുക... സ്ത്രീ ഗര്‍ഭിണിയാകാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ തുലോം തുച്ഛമാണ്. ബീജം അണ്ഡവുമായി സംയോജിക്കണമല്ലോ

ഗര്‍ഭിണിയായാല്‍

ഗര്‍ഭിണിയായാല്‍

അതും മറികടന്ന് സ്ത്രീ ഗര്‍ഭിണിയായി എന്ന് കരുതുക. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച ശരിയായ രീതിയില്‍ നടക്കുമോ? അതിന് ഒരു സാധ്യതയും ഇല്ല. ഗര്‍ഭാശയത്തിലെ കുട്ടിയുടെ അനക്കങ്ങള്‍ പോലും ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രസവം

പ്രസവം

ഗര്‍ഭകാലം എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന് വക്കുക. പക്ഷേ സുഖപ്രസവം എന്ന കാര്യം നടക്കുമോ? ഗര്‍ഭാശയത്തില്‍ നിന്ന് കുഞ്ഞ് പുറത്ത് വരുമോ? വന്നാല്‍ തന്നെ ഭാരമില്ലാതെ പാറി നടക്കില്ലേ?

ഈ ചോദ്യങ്ങള്‍

ഈ ചോദ്യങ്ങള്‍

ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു കാരണമുണ്ട്. 20124 ല്‍ സ്‌പേസ് എക്‌സ് പദ്ധതിയില്‍ മനുഷ്യരെ ചൊവ്വയിലേക്ക് അയക്കുന്നുണ്ട്. അവിടെ കോളനി സൃഷ്ടിച്ച് ജീവിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ തലമുറകളെ സൃഷ്ടിക്കണമെങ്കില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും തീരുമാനം ആകണം എന്ന് മാത്രം.

ആരെങ്കിലും ചെയ്തിട്ടുണ്ടോ?

ആരെങ്കിലും ചെയ്തിട്ടുണ്ടോ?

അമേരിക്കന്‍ ബഹിരാകാശ യാത്രികരായ മാര്‍ക്ക് ലീയും ജാന്‍ ഡേവിസും അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല. രഹസ്യമായി വിവാഹിതരായതിന് ശേഷം ആണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തിയത്. നാസക്ക് ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്.

എങ്ങനെയൊക്കെ

എങ്ങനെയൊക്കെ

ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുമ്പോള്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാരെ തിരഞ്ഞെടുത്ത് അയക്കുന്ന കാര്യം ആലോചനയിലുണ്ട്. അങ്ങനെയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.

അതുകൊണ്ടും കാര്യമില്ല

അതുകൊണ്ടും കാര്യമില്ല

പോകുന്നവരെല്ലാം ദമ്പതിമാരായതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകില്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ ചെറുപ്പക്കാരായ അവിവാഹിതരാണെങ്കില്‍ പരീക്ഷണം കൂടുതല്‍ വിജയകരമായിരിക്കും എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

English summary
How would sex work in space? It’s more complicated than you might think.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X