സെക്‌സ് ചെയ്യുമ്പോള്‍ പങ്കാളിയുടെ ആരോഗ്യം കൂടി ശ്രദ്ധിക്കണേ....
സിഡ്‌നി: ലൈംഗികബന്ധവും പങ്കാളിയുടെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധമെന്നല്ലേ. ഉണ്ട് ബന്ധമുണ്ട്. ബലാത്സംഗത്തെക്കുറിച്ചല്ല പറയുന്നത്. ദാമ്പത്യജീവിതത്തിലെ സെക്‌സിനെ കുറിച്ച് തന്നെയാണ്. സിഡ്‌നിയില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ലൈംഗികബന്ധം പങ്കാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തില്‍ വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന് കണ്ടെത്തിയത്.
ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവ സമയത്തെ വേദന, ഗര്‍ഭധാരണം തടസ്സപ്പെടുക തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളാണ് അച്ചടക്കമില്ലാത്ത ലൈംഗികബന്ധം കൊണ്ട് ഉണ്ടാകുക. പുരുഷശുക്ലം എന്‍ഡോമെട്രിയോസുമായി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സമയത്ത് 10 ശതമാനം സ്ത്രീകളെയെങ്കിലും ബാധിക്കുന്നു എന്നാണ് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പാതോളജിയില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത്.

ആര്‍ത്തവസമയത്ത് പൊഴിഞ്ഞുപോകേണ്ട ബ്ലഡ്, ടിഷ്യൂ സെല്ലുകളുടെ ഒരു വലയം പുറത്തുപോകാതെ ഓവറി, ഫെല്ലോപിയന്‍ ട്യൂബ്, സെര്‍വിക്‌സ്, യോനി തുടങ്ങിയ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കും. ഇത് ചെറിയ ട്യൂമറുകളായി മാറുന്ന ഇതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് വിളിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ഇവ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുകയും അമിത രക്തപ്രവാഹത്തിന് ഇടയാക്കുകയും ചെയ്യും.
ഇത് നിത്യജീവിതത്തില്‍ എങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാനായി കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അടിവയറ്റില്‍ കഠിനമായ വേദന, ആര്‍ത്തവ സമയത്ത് വയറ്റിലുണ്ടാകുന്ന വേദന, ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുക തുടങ്ങിയ കുഴപ്പങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ലൂയിസ് ഹള്‍ പറഞ്ഞു.












Click it and Unblock the Notifications