അവിഹിതബന്ധം പുലര്‍ത്തിയ യുവതിയുടെ രണ്ട് കൈകളും ഭര്‍ത്താവ് തല്ലിയൊടിച്ചു
കൊളംബോ: സൈനികനുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതിയുടെ രണ്ട് കൈകളും ഭര്‍ത്താവ് തല്ലിയൊടിച്ചു. ശ്രീലങ്കയിലാണ് സംഭവം. യുവതിയ്ക്ക് സൈനികനുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് മനസിലാക്കിയ ഭര്‍ത്താവാണ് മര്‍ദ്ദിച്ചത്.
യുവതിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ധത്തെപ്പറ്റി മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയോട് ഇക്കാര്യം ചോദിച്ചിരുന്നു. മനസിലാക്കിയ കാര്യങ്ങള്‍ സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു മര്‍ദ്ദനം. ഒരു തടി കൊണ്ട് യുവതിയുടെ രണ്ട് കൈകളും തല്ലിയൊടിയ്ക്കുകയായിരുന്നു.

പിന്നീട് തലയ്ക്കും ഇടിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതിയും പരമാവധി ശ്രമിച്ചു. ഭര്‍ത്താവിനെ പൊലീസ് പിടികൂടി. മര്‍ദ്ദന വിവരവും അതിന് ഇടയാക്കിയ സാഹചര്യവും ഇയാള്‍ പൊലീസിനോട് വിവരിച്ചു. ദീര്‍ഘനേരമുള്ള ഭാര്യയുടെ ഫോണ്‍ സംഭാഷണമാണ് ആദ്യം സംശയം ജനിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയെ ദേഹ്യാട്ടകന്‍ഡിയ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഇവരുടെ മൊഴിയെടുക്കും.












Click it and Unblock the Notifications