എയര്‍ഹോസ്റ്റസിനെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം പണവും മൊബൈൽ ഫോണുമായി കടന്നു!
ഹൈദരാബാദ്: 24 കാരിയായ എയര്‍ഹോസ്റ്റസിനെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മരുന്ന് വാങ്ങാനായി അപ്പാര്‍ട്ട്മെന്റിന് പുറത്തിറങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. തൊട്ടടുത്തുള്ള മരുന്ന് കട പൂട്ടിയിരിക്കുന്നത് കൊണ്ട് മറ്റൊരു മരുന്ന് കടയിലേക്ക് പോകാനായി ടാക്സി ഡ്രൈവറെ സമീപിക്കുകയായിരുന്നു യുവതി.
യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമ്രാന് എന്നാണ് ഇയാളുടെ പേര്. യുവതിയുടെ പരാതി പ്രകാരം പോലീസ് ഇമ്രാനെതിരെ കേസെടുത്തു. ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. ആറ് ടീമുകളായി തിരിഞ്ഞ് പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ് എന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

യുവതിയെ സഹായിക്കാമെന്ന് ഏറ്റശേഷം ടാക്സി ഡ്രൈവറായ ഇമ്രാന് ഔട്ടര്‍ റിങ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിജനമായ റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ഇമ്രാന് തന്നെ കടന്നുപിടിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറഞ്ഞു. തന്നെ സീറ്റിലേക്ക് വീഴ്ത്തുകയും ശരീര ഭാഗങ്ങളില്‍ പിടിച്ചമര്‍ത്തുകയും ചെയ്തു.
ഒരുവിധത്തില്‍ എതിര്‍ത്ത് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തന്റെ മൊബൈല്‍ ഫോണും പഴ്സും ഡ്രൈവര്‍ കൈക്കലാക്കിയതായും യുവതി പോലീസിനോട് പറഞ്ഞു. ഔട്ടര്‍ റിങ് റോഡിലെ വിജനമായ സ്ഥലത്ത് യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ അവിടെ നിന്നും കടന്നുകളയുകയായിരുന്നത്രെ. ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹൈദരാബാദ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications