കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഹോസ്റ്റസിനെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം പണവും മൊബൈൽ ഫോണുമായി കടന്നു!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: 24 കാരിയായ എയര്‍ഹോസ്റ്റസിനെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച രാവിലെ ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മരുന്ന് വാങ്ങാനായി അപ്പാര്‍ട്ട്‌മെന്റിന് പുറത്തിറങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. തൊട്ടടുത്തുള്ള മരുന്ന് കട പൂട്ടിയിരിക്കുന്നത് കൊണ്ട് മറ്റൊരു മരുന്ന് കടയിലേക്ക് പോകാനായി ടാക്‌സി ഡ്രൈവറെ സമീപിക്കുകയായിരുന്നു യുവതി.

ഒരിക്കലും മറക്കില്ല ഈ സെക്‌സ്... 13കാരി നല്‍കുന്ന 7 പൊടിക്കൈകള്‍.. കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും!

യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമ്രാന്‍ എന്നാണ് ഇയാളുടെ പേര്. യുവതിയുടെ പരാതി പ്രകാരം പോലീസ് ഇമ്രാനെതിരെ കേസെടുത്തു. ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. ആറ് ടീമുകളായി തിരിഞ്ഞ് പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ് എന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

airhostess

യുവതിയെ സഹായിക്കാമെന്ന് ഏറ്റശേഷം ടാക്‌സി ഡ്രൈവറായ ഇമ്രാന്‍ ഔട്ടര്‍ റിങ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിജനമായ റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ഇമ്രാന്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറഞ്ഞു. തന്നെ സീറ്റിലേക്ക് വീഴ്ത്തുകയും ശരീര ഭാഗങ്ങളില്‍ പിടിച്ചമര്‍ത്തുകയും ചെയ്തു.

<strong> രജനീകാന്തിന്റെ നായികയുടെ നഗ്‌നവീഡിയോ വാട്സ് ആപ്പില്‍ വൈറല്‍!</strong> രജനീകാന്തിന്റെ നായികയുടെ നഗ്‌നവീഡിയോ വാട്സ് ആപ്പില്‍ വൈറല്‍!

ഒരുവിധത്തില്‍ എതിര്‍ത്ത് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തന്റെ മൊബൈല്‍ ഫോണും പഴ്‌സും ഡ്രൈവര്‍ കൈക്കലാക്കിയതായും യുവതി പോലീസിനോട് പറഞ്ഞു. ഔട്ടര്‍ റിങ് റോഡിലെ വിജനമായ സ്ഥലത്ത് യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ അവിടെ നിന്നും കടന്നുകളയുകയായിരുന്നത്രെ. ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹൈദരാബാദ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

English summary
In a shocking incident, a woman approached the Shamshabad police with a complaint against a cab driver for allegedly attempting to rape her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X