വേശ്യാവൃത്തി ചെയ്യുന്നവരെ കുറിച്ചുള്ള അഞ്ച് അബദ്ധ ധാരണകള്‍...
വേശ്യാവൃത്തിയെന്നത് മനുഷ്യ സംസ്കാരം രൂപം കൊണ്ട കാലം മുതലേയുള്ള ഒരു തൊഴിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് നാടാകട്ടെ, നിയമമാകട്ടെ, അതൊന്നും ഈ തൊഴിലിനെ ബാധിയ്ക്കുകയില്ല. ഏതെങ്കിലും രീതിയില്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.
നമ്മുടെ നാട്ടില്‍ വേശ്യാവൃത്തി നിയമവിധേയമാണെങ്കിലും വേശ്യാലയങ്ങള്‍ക്ക് നിയമപ്രാബല്യമില്ല. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ഇതല്ല സ്ഥിതി. അവിടെ നിയമപ്രകാരം പ്രവര്‍ത്തിയ്ക്കുന്ന വേശ്യാലയങ്ങളുണ്ട്. വേശ്യാവൃത്തി ജോലിയായി സ്വീകരിയ്ക്കുന്ന മനുഷ്യരുണ്ട്.
എന്തൊക്കെയായാലും ഈ തൊഴിലിനെ കുറിച്ചും ലൈംഗിക തൊഴിലാളികളെ കുറിച്ചും വേശ്യാലയങ്ങളെ കുറിച്ചും ഒക്കെ ലോകത്തിനുള്ളത് കുറേയേറെ അബദ്ധ ധാരണകളാണ്. ഒരു ലൈംഗിക തൊഴിലാളി തന്നെ ഇതിനെ കുറിച്ച് പറയുന്നതെന്താണെന്ന് നോക്കാം...

സാറാ ഗ്രീന്‍മോര്‍
അമേരിയ്ക്കയിലെ നെവാദയിലെ ഒരു അംഗീകൃത വേശ്യാലയത്തിലെ ലൈംഗിക തൊഴിലാളിയാണ് സാറാ ഗ്രീന്‍മോര്‍. വേശ്യാവൃത്തിയെ കുറിച്ചും ലൈംഗിക തൊഴിലാളികളെ കുറിച്ചും ആളുകള്‍ക്കുള്ള തെറ്റിദ്ധാരണകളെ കുറിച്ചാണ് സാറ പറയുന്നത്.

എളുപ്പമുള്ള പണി
പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള ജോലിയാണ് ലൈംഗികത്തൊഴില്‍ എന്നാണ് പലരും ധരിച്ചുവച്ചിരിയ്ക്കുന്നത്. മാത്രമല്ല അധികം ബുദ്ധിമുട്ടികളൊന്നും ഇല്ലാത്ത ജോലി കൂടിയാണെന്നാണ് വിചാരം.

അത്ര എളുപ്പമല്ല കേട്ടോ
പന്ത്രണ്ട് മുതല്‍ 14 മണിക്കൂര്‍ വരെയുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആളാണ് താനെന്നാണ് സാറ പറയുന്നത്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കണം, ഇമെയിലുകള്‍ നോക്കണം, ഇടപാടുകാരുടെ സമയം നിശ്ചയിക്കണം, അഭിമുഖങ്ങള്‍ നല്‍കണം, ലേഖനങ്ങളെഴുതണം... പിന്നെ ഇടപാടുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. മാത്രമല്ല, അവരെ പൂര്‍ണാര്‍ത്ഥത്തില്‍ സംതൃപ്തിപ്പെടുത്തുകയും വേണം. അത്ര എളുപ്പമാണോ കാര്യങ്ങള്‍.

ലൈംഗിക രോഗങ്ങള്‍
ലൈംഗികത്തൊഴിലാളികള്‍ ലൈംഗിക രോഗങ്ങള്‍ ബാധിച്ചവരും അത് പരത്തുന്നവരും ആണെന്നാണ് മിക്കവരും ധരിച്ചുവച്ചിരിയ്ക്കുന്നത്. ഒരു പക്ഷേ പലയിടത്തും അത്തരം പ്രശ്നങ്ങള്‍ ഉണ്ട് എന്നതും സത്യമാണ്.

ഞങ്ങള്‍ 'സുരക്ഷിതരാണ്'
നെവാദയിലെ വേശ്യാലയത്തില്‍ എല്ലാ ആഴ്ചയും ലൈംഗികത്തൊഴിലാളികള്‍ക്ക് ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നാണ് സാറ പറയുന്നത്. അവിടെ ഇതുവരെ ഒരാള്‍ക്ക് പോലും എയ്ഡ്സ് ബാധിച്ചിട്ടില്ല. എല്ലാം സുരക്ഷയോടെ, കരുതലോടെയാണ് ചെയ്യുന്നതെന്നാണ് സാറയുടെ വാദം.

ഇടപാടുകാരെല്ലാം അത്തരക്കാര്‍
വേശ്യാലയത്തില്‍ പോകുന്നവര്‍ അസാന്മാര്ഗ്ഗികളും മദ്യപരും ജീവിതം പരാജയപ്പെട്ടവരും മാത്രമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ അതും തെറ്റാണെന്ന് സാറ പറയുന്നു.

വ്യത്യസ്തരാണവര്‍
വേശ്യാലയത്തില്‍ വരുന്ന ആളുകള്‍ എത്ര വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുളളവരാണെന്ന് കേട്ടാല്‍ ഞെട്ടുമെന്നാണ് സാറ പറയുന്നത്. അതില്‍ ദമ്പതിമാരുണ്ടാകും, സൈനികരുണ്ടാകും, ബിസിനസ്സുകാരുണ്ടാകും, വക്കീലന്മാരുണ്ടാകും, ഡോക്ടര്‍മാരുണ്ടാകും, വിദ്യാര്‍ത്ഥികളുണ്ടാകും... അങ്ങനെ സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ തന്നെ കാണാമെന്ന്!!!

ജോലിയെ വെറുക്കുന്ന വേശ്യകള്‍
വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ആ ജോലി ചെയ്യുന്നത് അത്രമാത്രം വെറുപ്പോടെയാണെന്നാണ് മിക്കവരുടേയും ധാരണ. ചിലര്‍ അങ്ങനേയും ഉണ്ടാകാം.

ആസ്വദിച്ച് ചെയ്താല്‍
നിങ്ങള്‍ക്ക് ഏറെ ആസ്വദിയ്കാവുന്ന ഒരു ജോലിയാണ് ചെയ്യുന്നതെങ്കില്‍ അത് ഒരു ജോലിയായി ഒരിയ്ക്കലും തോന്നില്ലെന്നാണ് പറയുക. സാറയുടെ കാര്യത്തില്‍ വേശ്യാവൃത്തി അങ്ങനെയാണ്. ഇത്തരത്തില്‍ ചിന്തിയ്ക്കാത്തവരും ഉണ്ടാകും.

ജീവിതം തകര്‍ന്നവര്‍
ഏതെങ്കിലും തരത്തില്‍ ജീവിതം തകര്‍ന്നവരാണ് വേശ്യാവൃത്തി തൊഴിലായി സ്വീകരിയ്ക്കുന്നതെന്നാണ് ചിലരുടെ ധാരണ. നാം കേട്ടുപരിചയിച്ച കഥകളും അങ്ങനെ തന്നെയാണ്.

അങ്ങനെയൊന്നും അല്ല
എന്നാല്‍ സാറ പറയുന്നത് വേറൊരു കാര്യമാണ്. ജീവിതം തകര്‍ന്നവരും വിദ്യാഭ്യാസമില്ലാത്തവരും മാത്രമല്ല ഈ ജോലി തിരഞ്ഞെടുക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്നാണ് സാറയുടെ പക്ഷം.

ഇതെല്ലാം അവിടെയാണേ
സാറയുടെ അനുഭവങ്ങള്‍ മുഴുവന്‍ അമേരിയ്ക്കയിലെ ഒരു അംഗീകൃത വേശ്യാലയത്തില്‍ നിന്നുള്ളതാണ്. ഇന്ത്യയിലെ ചുവന്ന തെരുവിലും സോണാഗച്ചിയിലും ഒക്കെ കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് ധരിയ്ക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications