കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാവൃത്തി ചെയ്യുന്നവരെ കുറിച്ചുള്ള അഞ്ച് അബദ്ധ ധാരണകള്‍...

Google Oneindia Malayalam News

വേശ്യാവൃത്തിയെന്നത് മനുഷ്യ സംസ്‌കാരം രൂപം കൊണ്ട കാലം മുതലേയുള്ള ഒരു തൊഴിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് നാടാകട്ടെ, നിയമമാകട്ടെ, അതൊന്നും ഈ തൊഴിലിനെ ബാധിയ്ക്കുകയില്ല. ഏതെങ്കിലും രീതിയില്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.

നമ്മുടെ നാട്ടില്‍ വേശ്യാവൃത്തി നിയമവിധേയമാണെങ്കിലും വേശ്യാലയങ്ങള്‍ക്ക് നിയമപ്രാബല്യമില്ല. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും ഇതല്ല സ്ഥിതി. അവിടെ നിയമപ്രകാരം പ്രവര്‍ത്തിയ്ക്കുന്ന വേശ്യാലയങ്ങളുണ്ട്. വേശ്യാവൃത്തി ജോലിയായി സ്വീകരിയ്ക്കുന്ന മനുഷ്യരുണ്ട്.

എന്തൊക്കെയായാലും ഈ തൊഴിലിനെ കുറിച്ചും ലൈംഗിക തൊഴിലാളികളെ കുറിച്ചും വേശ്യാലയങ്ങളെ കുറിച്ചും ഒക്കെ ലോകത്തിനുള്ളത് കുറേയേറെ അബദ്ധ ധാരണകളാണ്. ഒരു ലൈംഗിക തൊഴിലാളി തന്നെ ഇതിനെ കുറിച്ച് പറയുന്നതെന്താണെന്ന് നോക്കാം...

സാറാ ഗ്രീന്‍മോര്‍

സാറാ ഗ്രീന്‍മോര്‍

അമേരിയ്ക്കയിലെ നെവാദയിലെ ഒരു അംഗീകൃത വേശ്യാലയത്തിലെ ലൈംഗിക തൊഴിലാളിയാണ് സാറാ ഗ്രീന്‍മോര്‍. വേശ്യാവൃത്തിയെ കുറിച്ചും ലൈംഗിക തൊഴിലാളികളെ കുറിച്ചും ആളുകള്‍ക്കുള്ള തെറ്റിദ്ധാരണകളെ കുറിച്ചാണ് സാറ പറയുന്നത്.

എളുപ്പമുള്ള പണി

എളുപ്പമുള്ള പണി

പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള ജോലിയാണ് ലൈംഗികത്തൊഴില്‍ എന്നാണ് പലരും ധരിച്ചുവച്ചിരിയ്ക്കുന്നത്. മാത്രമല്ല അധികം ബുദ്ധിമുട്ടികളൊന്നും ഇല്ലാത്ത ജോലി കൂടിയാണെന്നാണ് വിചാരം.

അത്ര എളുപ്പമല്ല കേട്ടോ

അത്ര എളുപ്പമല്ല കേട്ടോ

പന്ത്രണ്ട് മുതല്‍ 14 മണിക്കൂര്‍ വരെയുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആളാണ് താനെന്നാണ് സാറ പറയുന്നത്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കണം, ഇമെയിലുകള്‍ നോക്കണം, ഇടപാടുകാരുടെ സമയം നിശ്ചയിക്കണം, അഭിമുഖങ്ങള്‍ നല്‍കണം, ലേഖനങ്ങളെഴുതണം... പിന്നെ ഇടപാടുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. മാത്രമല്ല, അവരെ പൂര്‍ണാര്‍ത്ഥത്തില്‍ സംതൃപ്തിപ്പെടുത്തുകയും വേണം. അത്ര എളുപ്പമാണോ കാര്യങ്ങള്‍.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

ലൈംഗികത്തൊഴിലാളികള്‍ ലൈംഗിക രോഗങ്ങള്‍ ബാധിച്ചവരും അത് പരത്തുന്നവരും ആണെന്നാണ് മിക്കവരും ധരിച്ചുവച്ചിരിയ്ക്കുന്നത്. ഒരു പക്ഷേ പലയിടത്തും അത്തരം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതും സത്യമാണ്.

ഞങ്ങള്‍ 'സുരക്ഷിതരാണ്'

ഞങ്ങള്‍ 'സുരക്ഷിതരാണ്'

നെവാദയിലെ വേശ്യാലയത്തില്‍ എല്ലാ ആഴ്ചയും ലൈംഗികത്തൊഴിലാളികള്‍ക്ക് ആരോഗ്യപരിശോധന നടത്തുന്നുണ്ടെന്നാണ് സാറ പറയുന്നത്. അവിടെ ഇതുവരെ ഒരാള്‍ക്ക് പോലും എയ്ഡ്‌സ് ബാധിച്ചിട്ടില്ല. എല്ലാം സുരക്ഷയോടെ, കരുതലോടെയാണ് ചെയ്യുന്നതെന്നാണ് സാറയുടെ വാദം.

ഇടപാടുകാരെല്ലാം അത്തരക്കാര്‍

ഇടപാടുകാരെല്ലാം അത്തരക്കാര്‍

വേശ്യാലയത്തില്‍ പോകുന്നവര്‍ അസാന്‍മാര്‍ഗ്ഗികളും മദ്യപരും ജീവിതം പരാജയപ്പെട്ടവരും മാത്രമാണെന്നാണ് പലരുടേയും ധാരണ. എന്നാല്‍ അതും തെറ്റാണെന്ന് സാറ പറയുന്നു.

വ്യത്യസ്തരാണവര്‍

വ്യത്യസ്തരാണവര്‍

വേശ്യാലയത്തില്‍ വരുന്ന ആളുകള്‍ എത്ര വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുളളവരാണെന്ന് കേട്ടാല്‍ ഞെട്ടുമെന്നാണ് സാറ പറയുന്നത്. അതില്‍ ദമ്പതിമാരുണ്ടാകും, സൈനികരുണ്ടാകും, ബിസിനസ്സുകാരുണ്ടാകും, വക്കീലന്‍മാരുണ്ടാകും, ഡോക്ടര്‍മാരുണ്ടാകും, വിദ്യാര്‍ത്ഥികളുണ്ടാകും... അങ്ങനെ സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ തന്നെ കാണാമെന്ന്!!!

ജോലിയെ വെറുക്കുന്ന വേശ്യകള്‍

ജോലിയെ വെറുക്കുന്ന വേശ്യകള്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ ആ ജോലി ചെയ്യുന്നത് അത്രമാത്രം വെറുപ്പോടെയാണെന്നാണ് മിക്കവരുടേയും ധാരണ. ചിലര്‍ അങ്ങനേയും ഉണ്ടാകാം.

ആസ്വദിച്ച് ചെയ്താല്‍

ആസ്വദിച്ച് ചെയ്താല്‍

നിങ്ങള്‍ക്ക് ഏറെ ആസ്വദിയ്കാവുന്ന ഒരു ജോലിയാണ് ചെയ്യുന്നതെങ്കില്‍ അത് ഒരു ജോലിയായി ഒരിയ്ക്കലും തോന്നില്ലെന്നാണ് പറയുക. സാറയുടെ കാര്യത്തില്‍ വേശ്യാവൃത്തി അങ്ങനെയാണ്. ഇത്തരത്തില്‍ ചിന്തിയ്ക്കാത്തവരും ഉണ്ടാകും.

 ജീവിതം തകര്‍ന്നവര്‍

ജീവിതം തകര്‍ന്നവര്‍

ഏതെങ്കിലും തരത്തില്‍ ജീവിതം തകര്‍ന്നവരാണ് വേശ്യാവൃത്തി തൊഴിലായി സ്വീകരിയ്ക്കുന്നതെന്നാണ് ചിലരുടെ ധാരണ. നാം കേട്ടുപരിചയിച്ച കഥകളും അങ്ങനെ തന്നെയാണ്.

അങ്ങനെയൊന്നും അല്ല

അങ്ങനെയൊന്നും അല്ല

എന്നാല്‍ സാറ പറയുന്നത് വേറൊരു കാര്യമാണ്. ജീവിതം തകര്‍ന്നവരും വിദ്യാഭ്യാസമില്ലാത്തവരും മാത്രമല്ല ഈ ജോലി തിരഞ്ഞെടുക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ മനുഷ്യത്വവിരുദ്ധമാണെന്നാണ് സാറയുടെ പക്ഷം.

ഇതെല്ലാം അവിടെയാണേ

ഇതെല്ലാം അവിടെയാണേ

സാറയുടെ അനുഭവങ്ങള്‍ മുഴുവന്‍ അമേരിയ്ക്കയിലെ ഒരു അംഗീകൃത വേശ്യാലയത്തില്‍ നിന്നുള്ളതാണ്. ഇന്ത്യയിലെ ചുവന്ന തെരുവിലും സോണാഗച്ചിയിലും ഒക്കെ കാര്യങ്ങള്‍ ഇങ്ങനെയാണെന്ന് ധരിയ്ക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.

English summary
I'm a sex worker in a legal brothel – here are the biggest misconceptions about what I do- Sarah Greenmore says about the misconceptions about sex work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X