ഫാഷന്‍ ഡിസൈനറെ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ കൊണ്ടുപോയി ഫാഷന്‍ ഡിസൈനറെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുംബൈ സ്വദേശിനിയായ ഫാഷന്‍ ഡിസൈനറെ ദുബായില്‍ 25 ദിവസം താമസിപ്പിച്ച് 13 പേരാണ് പീഡിപ്പിച്ചത്. തിരിച്ചെത്തിയ ശേഷം യുവതി നല്‍കിയ പരാതിയില്‍ മുംബൈ സിറ്റി പോലീസ് കേസെടുത്തു.
ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമധാരിയായ യുവതിയെ നഗരത്തിലെ പ്രമുഖ വസ്ത്രാലയമുടമയായ അഞ്ജലി എന്ന സ്ത്രീയാണ് കെണിയില്‍പ്പെടുത്തിയത്. ദുബായില്‍ വന്നാല്‍ അവസരങ്ങള്‍ തരാം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഫാഷന്‍ ഡിസൈിംഗ് ഇന്‍ഡസ്ട്രിയില്‍ കരിയര്‍ മികച്ചതാക്കാനുള്ള അവസരം എന്ന് കേട്ട യുവതി കൂടുതലൊന്നും ആലോചിക്കാതെ ഇവര്‍ക്കൊപ്പം ദുബായിലേക്ക് പോയി.

എന്നാല്‍ ദുബായിലെത്തിയ യുവതിയെ അഞ്ജലി പലര്‍ക്കും കൂട്ടിക്കൊടുക്കുകയായിരുന്നത്രെ. ഏകദേശം ഒരുമാസം ദുബായില്‍ താമസിപ്പിച്ച് യുവതിയെ ഇവര്‍ പതിമൂന്ന് പേര്‍ക്ക് കാഴ്ചവെച്ചു. മാസം നാല് ലക്ഷം രൂപ ശമ്പളം തരാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ യുവതിയെ ദുബായിലേക്ക് കൊണ്ടുപോയത്. 25 വര്‍ഷത്തോളമായി സെക്‌സ് റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുകയാണ് അഞ്ജലി എന്നാണ് പോലീസിന് കിട്ടിയ വിവരം.
എന്നാല്‍ കേസില്‍ പോലീസ് അനാസ്ഥ കാണിക്കുന്നു എന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ പരാതി. അതേസമയം തന്റെ പേരില്‍ കേസൊന്നുമില്ലെന്ന് അഞ്ജലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. തനിക്കെതിരെ പരാതിയുണ്ടെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിക്കാരി നടത്തുന്നത്.












Click it and Unblock the Notifications