'മെയില്‍ എസ്കോര്‍ട്ടു'കളുമായി സെക്സ്... വീഡിയോ പുറത്ത്; ബ്രിട്ടനിലെ ഇന്ത്യന്‍വംശജനായ എംപി കുടുങ്ങി
ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് ലൈംഗികാരോപണത്തില്‍ കുടുങ്ങി രാജിക്ക്. രണ്ട് പുരുഷ ലൈംഗികത്തൊഴിലാളികള്‍ക്ക് പണം നല്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കീത്ത് വാസിന്റെ രാജിക്ക് വഴിവച്ചത്.
ദ മിറര്‍ പത്രം നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് കീത്ത് വാസ് കുടുങ്ങിയത്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയാണ് വാസ്. ഏറ്റവും കൂടുതല്‍ കാലം എംപി സ്ഥാനം വഹിക്കുന്ന ഇന്ത്യന്‍ വംശജന് എന്ന റെക്കോര്‍ഡിന് ഉടമയാണ് ഇദ്ദേഹം.
മയക്കുമരുന്നുകളെ കുറിച്ചും ലൈംഗിക ഉത്തേജ മരുന്നുകളെ കുറിച്ചും ലൈംഗികത്തൊഴിലാളികളോട് വാസ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പത്രം പുറത്ത് വിട്ടിട്ടുണ്ട്.
രാജിസന്നദ്ധത അറിയിച്ചെങ്കിലും സ്ഥാനം ഒഴിയാന്‍ വാസ് ഇപ്പോഴും വിമുഖത കാണിക്കുകയാണെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില്ലറക്കാരനല്ല ഈ കീത്ത് വാസ്

എംപി
1987 മുതല്‍ ലസ്റ്റ് ഷെയറില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയാണ് കീത്ത് വാസ്. മിനിസ്റ്റര്‍ ഫോര്‍ യൂറോപ്പ് ആയി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെയര്മാന്
നിലവില്‍ ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റി ചെയര്മാന് ആണ് അദ്ദേഹം. 2007 മുതല്‍ ഈ സ്ഥാനത്ത് വാസ് തന്നെയാണ് ഇരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനത്ത് നിന്ന് തത്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണ്.

സെക്സ്
രണ്ട് പുരുഷ ലൈംഗികത്തൊഴിലാളികളുമായി പണം നല്കി സെക്സില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദ മിറര്‍ പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

നിരോധിത മരുന്ന്
നിരോധിത ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും എല്ലാം കീത്ത് വാസ് പറയുന്നത് വീഡിയോയില്‍ ഉണ്ട്.

59 കാരന്
59 വയസ്സാണ് കീത്ത് വാസിന്. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ഇവരോട് മാപ്പ് പറഞ്ഞുകൊണ്ടാണ് വാസ് ഇപ്പോള്‍ രാജിസന്നദ്ധത അറിയിച്ചിട്ടുള്ളത്.

കുറ്റം പത്രത്തിന്
ഒളിക്യാമറ ഓപ്പറേഷന് നടത്തിയ പത്രത്തിനെതിരെയാണ് വാസ് ആദ്യം തിരിഞ്ഞത്. തന്റെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു വാസിന്റെ ആദ്യ പ്രതികരണം.

ലൈംഗികത്തൊഴില്‍
ലൈംഗികത്തൊഴില്‍ നിയമവിധേയം ആക്കണം എന്ന് മുമ്പേ വാദിച്ച ആളാണ് കീത്ത് വാസ്. ഇപ്പോള്‍ വിവാദത്തിലായ ലൈംഗിക ഉത്തേജക മരുന്നും നിയവിധേയമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വാഷിങ് മെഷീന്
വ്യാവസായികാടിസ്ഥാനത്തിനുള്ള വാഷിങ് മെഷീനുകളുടെ വില്പ്പനക്കാരന് ആണ് താന്‍ എന്നാണ് വാസ് ലൈംഗികത്തൊഴിലാളികളോട് പറഞ്ഞത്. നുണപറഞ്ഞു എന്ന ആരോപണത്തിനും വാസ് മറുപടി പറയേണ്ടിവരും.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications