തന്നെ ലൈംഗിക അടിമയാക്കിയ ഐസിസ് കമാന്‍ററെ യസീദി യുവതി കൊന്നു, പ്രതികാരം ചെയ്ത യുവതിയെ...
മൊസൂള്‍: ഇറാഖിലും സിറിയയിലും ഐസിസ് ക്രൂരതയ്‌ക്കെതിരാവുന്നവരുടെ ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും തേടിയെത്തുക. എതിര്‍ക്കുന്നവരെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ഐസിസിന്റെ കാടത്തത്തിന് ഇരയാകുന്നവരില്‍ ഏറെയും സ്ത്രീകളാണ്. പ്രത്യേകിച്ചും യസീദികളും ക്രിസ്ത്യാനികളും ഷിയ മുസ്ലിങ്ങളും.
സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയാണ് ഐസിസിന്റെ പതിവ്. തന്നെ ലൈംഗിക അടിമയാക്കിയ ഐസിസ് കമാന്ററെ വധിച്ച് നൂറു കണക്കിന് യസീദി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായിരിയ്ക്കുകയാണ് ഇറാഖി യുവതി. മൂന്ന് മാസത്തോളം തന്നെ ലൈംഗിക അടിമയാക്കി വച്ച ഐസിസ് സീനിയര്‍ കമാന്ററെയാണ് യുവതി കൊലപ്പെടുത്തിയത്.

യസീദി യുവതി
തന്നെ ലൈംഗിക അടിമയാക്കി വച്ച ഐസിസ് സീനിയര്‍ കമാന്ററിനെയാണ് യസീദി വിഭാഗത്തില്‍പ്പെടുന്ന ഇറാഖി യുവതി കൊലപ്പെടുത്തിയത്. ഇറാഖിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടതാണ് യസീദികള്‍

അബു അനസ്
അബു അനസ് എന്ന ഐസിസ് കമാന്ററെയാണ് യസീദി യുവതി കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇയാളെ യുവതി കൊലപ്പെടുത്തിയത്

കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്
കുര്‍ദ്ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സയ്യീദ് മാമോസിയാണ് ഇക്കാര്യം പറഞ്ഞത്. മൊസൂളിലെ തല്‍റോമന്‍ പ്രദേശത്തെ ഐസിസ് കമാന്ററായിരുന്നു അബു അനസ്

മറ്റ് ഐസിസുകാരെ
തന്റെ സംഘത്തിലുള്ള മറ്റ് പലര്‍ക്കും അബു അനസ് യുവതിയെ കാഴ്ച വച്ചിരുന്നു. മറ്റ് ഐസിസുകാരെ വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് യുവതി ഇയാളെ കൊലപ്പെടുത്തിയത്

എങ്ങനെ
എങ്ങനെയാണ് യുവതി ഐസിസ് തീവ്രവാദിയെ കൊന്നതെന്ന് വ്യക്തമായിട്ടില്ല

ലൈംഗിക അടിമകള്‍
പിടികൂടുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കി വില്‍ക്കുകയാണ് ഐസിസിന്റെ പതിവ്. ഒരു വയസു മുതല്‍ ഒന്‍പ്ത് വയസുവരെ പ്രായമുള്ള കുട്ടികളെ 165 യുഎസ് ഡോളറിനാണ് വിറ്റഴിയ്ക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ 124 യുഎസ് ഡോളറിനും വില്‍ക്കുന്നു. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ 41 ഡോളറിനാണ് വില്‍ക്കുന്നത്

വധശിക്ഷ
ഐസിസുകാര്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിയ്ക്കുന്നത് ആദ്യമായിട്ടല്ല. ഓഗസ്റ്റില്‍ ഐസിസുകാരെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ച 15 സ്ത്രീകളെ ഗസ്ലാനിയിലെ ഐസിസ് ആസ്ഥാനത്ത് വച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി. ഐസിസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ജൂലൈയില്‍ ഇതേ രീതിയില്‍ 20 സ്ത്രീകളെയും ഐസിസ് വധശിക്ഷയ്ക്ക് ഇരയാക്കി.












Click it and Unblock the Notifications