ഐസിസ് പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കുന്നത് ഖുറാന്‍ കൂട്ടുപിടിച്ച്
മൊസ്യൂള്‍: മതത്തിന്റെ പേര് പറഞ്ഞാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ എല്ലാ ക്രൂരതകളും നടത്തുന്നത്. സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ പേരില്‍ അതിക്രമങ്ങള്‍ കാണിയ്ക്കാന്‍ അവര്‍ക്ക് ഒരു മടിയും ഇല്ല.
എന്നാല്‍ കൂടുതല്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ പോലും അവര്‍ മതത്തിന്റെ സാധ്യതകളാണ് ഉപയോഗിയ്ക്കുന്നത്. പ്രാര്‍ത്ഥനകള്‍ ഉരുവിട്ടുകൊണ്ടാണ് ഭീകരര്‍ തങ്ങളെ പീഡിപ്പിച്ചതെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു.
എങ്ങനെയാണ് അവര്‍ ആ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്...

തെറ്റല്ലത്രെ
മറ്റ് സമുദായങ്ങളില്‍ പെട്ട പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തെറ്റല്ലെന്നാണത്രെ തീവ്രവാദികള്‍ പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്.

വിശദീകരിച്ച്
പീഡിപ്പിയ്ക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് എല്ലാം വിശദീകരിച്ച് നല്‍കാറുണ്ടത്രെ ഇവര്‍.

അനുവാദമുണ്ട്
അന്യ സമുദായത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കാന്‍ മതം തങ്ങള്‍ക്ക് അനുവാദം നല്‍കുന്നുണ്ടെന്നാണത്രെ അവരുടെ വാദം. അത് തെറ്റല്ല, ദൈവം മാപ്പ് നല്‍കുമത്രെ.

ദൈവത്തോട് അടുക്കും
അന്യ മതത്തില്‍ പെടുന്ന സ്ത്രീകളെ പീഡിപ്പിയ്ക്കുമ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുക്കും എന്നാണത്രെ ഒരു പെണ്‍കുട്ടിയോട് പറഞ്ഞത്.

പ്രാര്‍ത്ഥിച്ചുകൊണ്ട്
ഓരോ തവണയും പീഡിപ്പിയ്ക്കാന്‍ ഭീകരര്‍ എത്തിയിരുന്നത് പ്രാര്‍ത്ഥിച്ചുകൊണ്ടാണെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു.

ദൈവത്തിനുള്ള പ്രാര്‍ത്ഥന
തങ്ങള്‍ ചെയ്യുന്നത് ദൈവത്തിനോടുള്ള പ്രാര്‍ത്ഥനയാണെന്നാണ് തീവ്രവാദികള്‍ പറഞ്ഞിരുന്നതത്രെ.

ചെറിയ പെണ്‍കുട്ടികള്‍
ചെറിയ പെണ്‍കുട്ടികളെയാണ് ഭീകരര്‍ ഇത്തരത്തില്‍ കൊടി പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.

കൈ കെട്ടി, വാ മൂടി
തന്റെ രണ്ട് കൈകളും കെട്ടിയിട്ട്, വായ മൂടിക്കെട്ടിയതിന് ശേഷമാണ് ഒരു ഭീകരന്‍ പീഡിപ്പിച്ചതെന്ന് രക്ഷപ്പെട്ടുവന്ന 12 കാരി പറയുന്നു.












Click it and Unblock the Notifications